Advertisement

കാലിലെ പരുക്ക്; വേള്‍ഡ് ബാറ്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി സിന്ധു കളിച്ചേക്കില്ല

August 13, 2022
Google News 4 minutes Read
pv sindhu to miss world championship due to ankle injury

വരാനിരിക്കുന്ന വേള്‍ഡ് ബാറ്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധു കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ഇടത് കണങ്കാലിലേറ്റ മുറിവിനെ തുടര്‍ന്ന് സിന്ധുവിന് കളിക്കാനാകില്ലെന്നാണ് പുറത്തുവരുന്ന വിവരം.( pv sindhu to miss world championship due to ankle injury)

രണ്ട് തവണ ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ സിന്ധുവിന് കോമണ്‍വെല്‍ത്ത് ക്വാര്‍ട്ടര്‍ ഫൈനലിനിടെയാണ് കാലിന് പരുക്കേറ്റത്. തനിക്ക് ഡോക്ടര്‍മാര്‍ വിശ്രമം അനുവദിച്ചിട്ടുണ്ടെന്നും ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറേണ്ടി വരികയാണെന്നും പി വി സിന്ധു ട്വീറ്റിലൂടെ അറിയിച്ചു.

‘കോമണ്‍വെല്‍ത്തില്‍ ഇന്ത്യക്കായി സ്വര്‍ണമെഡല്‍ നേടുന്നതിന്റെ ഉന്നതിയില്‍ ആയിരിക്കുമ്പോള്‍ തന്നെ നിര്‍ഭാഗ്യവശാല്‍ എനിക്ക് ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറേണ്ടി വന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ കാലിലേറ്റ പരുക്കിന്റെ ഭയം ഉണ്ടായിരുന്നു. എന്നാല്‍ കോച്ചിന്റെയും ഫിസിയോയുടെയും സഹായത്തോടെ കഴിവിന്റെ പരാമവധി ശ്രമിക്കുകയായിരുന്നു. ഫൈനല്‍ കളിക്കുമ്പോഴും അതിനുശേഷവും വേദന അസഹനീയമായിരുന്നു. ഹൈദരാബാദില്‍ തിരിച്ചെത്തിയ ഉടന്‍ എംആര്‍ഐ എടുത്തു. ഇതിലാണ് ഇടതു കാലിലെ ഒടിവ് സ്ഥിരീകരിത്. ഡോക്ടര്‍മാര്‍ ഏതാനും ആഴ്ചകള്‍ വിശ്രമം വേണമെന്ന് പറഞ്ഞിട്ടുണ്ട്. ശേഷം വീണ്ടും പരിശീലനത്തിലേക്ക്. പിന്തുണയ്ക്കും സ്നേഹത്തിനും എല്ലാവര്‍ക്കും നന്ദി.’ പിവി സിന്ധു ട്വിറ്ററില്‍ കുറിച്ചു.

കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റനിലെ വനിതാ സിംഗിള്‍സില്‍ പി.വി.സിന്ധു സ്വര്‍ണം നേടിയിരുന്നു. ഫൈനലില്‍ കാനഡയുടെ മിഷേല്‍ ലിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു സ്വര്‍ണം സ്വന്തമാക്കിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് സിംഗിള്‍സില്‍ സിന്ധുവിന്റെ ആദ്യ സ്വര്‍ണമാണിത്. ഈ കോമണ്‍വെല്‍ത്തില്‍ ബാഡ്മിന്റനില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം കൂടിയാണിത്.

Story Highlights: pv sindhu to miss world championship due to ankle injury

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here