Advertisement

ഈ തെറ്റുകള്‍ നിങ്ങള്‍ പ്രഭാതത്തില്‍ ഒരിക്കലും ചെയ്യരുത്!

August 14, 2022
Google News 2 minutes Read
5 things you are doing wrong in the morning

ഒരു ദിവസം രാവിലെ നമ്മള്‍ എങ്ങനെ തുടങ്ങുന്നോ അതിനെ ആശ്രയിച്ചാകും ആ ദിവസം മുഴുവനുമുള്ള കാര്യങ്ങള്‍. രാവിലെ നേരങ്ങള്‍ എപ്പോഴും പോസിറ്റിവ് ആക്കാനും നല്ല കാര്യങ്ങള്‍ ചെയ്യാനും വേണ്ടയാകണം. നല്ല വ്യായാമം, ഭക്ഷണം ഇതെല്ലാം രാവിലെ എങ്ങനെയാണോ അതനുസരിച്ചാകും ആ ദിവസം മുഴുവനുമുള്ള നമ്മുടെ ശാരീരിക, മാനസിക ആരോഗ്യം.(5 things you are doing wrong in the morning)

പക്ഷേ ചില കാര്യങ്ങള്‍ പ്രഭാതത്തില്‍ ചെയ്യാതിരിക്കരുത്. ഭക്ഷണം, വെള്ളം, വ്യായാമം, ഉറക്കം തുടങ്ങിയവയാണ് അവയില്‍ ചിലത്.

അലാം ഓഫ് ചെയ്യരുത്!

അലാം വയ്ക്കുന്നത് ഒരു നിശ്ചിത സമയത്ത് ഉറക്കത്തില്‍ നിന്നുണാരാന്‍ വേണ്ടിയാണ്. അലാം ഓഫ് ആക്കി, അല്ലെങ്കില്‍ സ്‌നൂസ് ചെയ്ത് വച്ച് ഒരഞ്ച് മിനിറ്റ് കൂടി ഉറങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് മിക്കവരും. പക്ഷേ പലപ്പോഴും ഇത് പാഴായിപ്പോകും. കാരണം നിങ്ങള്‍ ഉണരാമെന്ന് കരുതുന്ന ആ സമയം പിന്നെ ലഭിക്കില്ല. അലാം ഓഫാക്കിയ ശേഷമുള്ള ഉറക്കം പലപ്പോഴും മണിക്കൂറുകളോ മിനിറ്റുകളോ നീണ്ടുനില്‍ക്കും. ഇത് നിങ്ങളുടെ ഒരു ദിവസത്തെ പ്ലാനിങ്ങുകളെല്ലാം തെറ്റാന്‍ കാരണമാകും.

പ്രഭാത ഭക്ഷണം സ്‌കിപ് ചെയ്യല്ലേ!

പലരും രാവിലെയുള്ള ഓട്ടപ്പാച്ചിലുകള്‍ക്കിടയില്‍ ചെയ്യുന്ന ഒന്നാണ് ബ്രേക്ക് ഫാസ്റ്റ് കഴിക്കാതിരിക്കല്‍. പക്ഷേ രാവിലത്തെ ഭക്ഷണം കഴിക്കാതെ ഉച്ചയ്‌ക്കോ രാത്രിയോ നിങ്ങള്‍ എന്തൊക്കെ കഴിച്ചാലും അതിന്റെ ഫലം ലഭിക്കില്ല. കൃത്യസമയത്ത് ആഹാരം കഴിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക.

ഇയര്‍ഫോണ്‍/ഹെഡ്‌സെറ്റ് ഉപയോഗം

രാവിലെ നടക്കാനിറങ്ങുമ്പോഴും പാചകം ചെയ്യുമ്പോഴുമൊക്കെ പാട്ട് കേള്‍ക്കുന്നത് നല്ലതാണ്. പക്ഷേ ഇയര്‍ഫോണോ ഹെഡ്‌സെറ്റോ ഉപയോഗിക്കുന്നത് രാവിലെ വേണ്ട. നടക്കാനും ഓടാനുമൊക്കെ ഇറങ്ങുന്നവര്‍ ചുറ്റുമുള്ളതെല്ലാം ഒന്നുശ്രദ്ധിച്ചുനോക്കൂ. പക്ഷികളുടെ ശബ്ദം, ആളുകള്‍ സംസാരിക്കുന്നത്, വാഹനങ്ങള്‍ പോകുന്നത്, മൃഗങ്ങളുടെ ശബ്ദം..അങ്ങനെ നിരവധിയാണ് രാവിലെ ആസ്വദിക്കാനാകുന്നവ. ഇത് തീര്‍ച്ചയായും നിങ്ങളുടെ പ്രഭാതത്തെ ഉന്മേഷമുള്ളതാക്കും.

വെള്ളം കുടിക്കാതിരിക്കല്ലേ!!

രാവിലെ എഴുന്നേല്‍ക്കുന്ന സമയത്ത് തന്നെ കാപ്പിക്കോ ചായക്കോ പകരമായി ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനുത്തമമാണ്. തലവേദന, ക്ഷീണം എന്നിവ കുറയ്ക്കാന്‍ ഇക്കാര്യം ശീലമാക്കിയാല്‍ മതി.

Read Also: രാത്രി ഉറക്കം കുറയുന്നുണ്ടോ? ഈ ടിപ്‌സ് പരീക്ഷിച്ചുനോക്കൂ…

സോഷ്യല്‍ മിഡിയ ഉപയോഗം

എഴുന്നേറ്റ ഉടനെ ഫോണെടുത്ത് നോക്കുന്നവരാണ് 99 ശതമാനം ആളുകളും. ഇങ്ങനെ പ്രഭാതത്തില്‍ തന്നെ ന്യൂസ് ഫീഡുകള്‍ കയറിയിറങ്ങുന്നത് പരമാവധി ഒഴിവാക്കണം. ധ്യാനമോ യോഗയോ മറ്റ് വ്യായാമമോ നല്‍കുന്ന ഒരു ഗുണവും ഈ സോഷ്യല്‍ മിഡിയ ഉപയോഗം നിങ്ങള്‍ക്ക് നല്‍കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എത്ര പോസിറ്റീവ് ന്യൂസ് ആയാലും അതിരാവിലെ ഏറെ നേരം ഓണ്‍ലൈനില്‍ ചിലവഴിക്കുന്നത് കണ്ണിനും ക്ഷീണമാണ്..

Story Highlights: 5 things you are doing wrong in the morning

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here