Advertisement

ഇന്ത്യയുടെ വളർച്ച ഏറെ പ്രചോദനകരം; മോദിയെ അഭിനന്ദിച്ച് ബിൽ ഗേറ്റ്സ്

August 15, 2022
Google News 3 minutes Read
Bill Gates Congratulates Modi

ഇന്ത്യയുടെ വളർച്ച ഏറെ പ്രചോദനകരമെന്ന് മൈക്രോസോഫ്റ്റ് സഹ സ്ഥാപകനായ ബിൽ ഗേറ്റ്സ്. ആരോഗ്യസുരക്ഷയും ഡിജിറ്റൽ പരിവർത്തനവും പ്രോത്സാഹിപ്പിച്ചതിന് നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നു എന്നും ബിൽ ഗേറ്റ്സ് പറഞ്ഞു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയായിരുന്നു ബിൽ ഗേറ്റ്സ് മോദിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. അമ്രിത്‌മഹോത്സവ് എന്ന ഹാഷ്ടാഗ് ഉപയോഗിച്ചായിരുന്നു ട്വീറ്റ്. (Bill Gates Congratulates Modi)

‘ഇന്ത്യ 75 ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, ഇന്ത്യയുടെ വികസനത്തെ മുന്നോട്ടുനയിക്കുമ്പോൾ തന്നെ രാജ്യത്തിൻ്റെ ആരോഗ്യസുരക്ഷയും ഡിജിറ്റൽ പരിവർത്തനവും പ്രോത്സാഹിപ്പിച്ചതിന് നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നു. ഈ മേഖലയിൽ രാജ്യത്തിനുണ്ടായ വളർച്ച ഏറെ പ്രചോദനകരമാണ്. ഈ യാത്രയിൽ പങ്കാവാൻ കഴിഞ്ഞതിൽ നമ്മൾ ഭാഗ്യവാന്മാരാണ്.’- ബിൽ ഗേറ്റ്സ് ട്വീറ്റ് ചെയ്തു.

സ്വാതന്ത്ര്യ ദിന പ്രഭാഷണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോഗിച്ചത് കടലാസ് കുറിപ്പുകളാണ്. സാധാരണ രീതിയിൽ പ്രഭാഷണങ്ങൾക്ക് ടെലിപ്രോംപ്റ്ററാണ് മോദി ഉപയോഗിക്കാറ്. എന്നാൽ, ഇന്ന് ചെങ്കോട്ടയിൽ വച്ച് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ അദ്ദേഹം കടലാസ് കുറിപ്പുകളാണ് ഉപയോഗിച്ചത്. 82 മിനിട്ട് ദൈർഘ്യമുള്ള പ്രഭാഷണമാണ് മോദി ഇന്ന് നടത്തിയത്. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

Read Also: ടെലിപ്രോംപ്റ്റർ ഉപേക്ഷിച്ചു; 82 മിനിട്ട് നീണ്ട സ്വാതന്ത്ര്യ ദിന പ്രഭാഷണത്തിന് മോദി ഉപയോഗിച്ചത് കടലാസ് കുറിപ്പുകൾ

രാജ്യത്തെ അഭിസംബോദന ചെയ്ത് സംസാരിക്കുന്നതിനിടെ വി.ഡി സവർക്കറേയും പ്രധാന മന്ത്രി അനുസ്മരിച്ചു.

‘ബാപ്പു, നേതാജി സുഭാഷ് ചന്ദ്രബോസ്, ബാബാസാഹിബ് അംബേദ്കർ, വീർ സവർക്കർ എന്നിവർ രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ചതിൽ പൗരന്മാർ അവരോട് എന്നും കടപ്പെട്ടിരിക്കുന്നു’- പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ.

സ്വാതന്ത്ര്യ ദിന പരസ്യത്തിൽ നിന്ന് നെഹ്രുവിനെ ഒഴിവാക്കി സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയ കർണാടക സർക്കാർ നടപടി വിവാദമായതിന് പിന്നാലെയാണ് സവർക്കറെ പരാമർശിച്ചുകൊണ്ടുള്ള മോദിയുടെ പ്രസംഗവും.

ഇന്ന് രാവിലെ 7.30 ഓടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയത്. തുടർന്ന് വ്യോമസേനാ ഹെലികോപ്ടറുകൾ ചെങ്കോട്ടയിൽ പുഷ്പവൃഷ്ടി നടത്തി.

ചെങ്കോട്ടയിൽ എൻസിസിയുടെ സ്‌പെഷ്യൽ യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി 14 ഇടങ്ങളിൽ നിന്നായി 127 കേഡറ്റുകളാണ് എത്തിയിരിക്കുന്നത്.

Story Highlights: Bill Gates Congratulates Narendra Modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here