കോളജിന് സമീപത്ത് എം.ഡി.എം.എ വിൽപ്പന; യുവാവ് അറസ്റ്റിൽ

ഇരുപത് ഗ്രാമിലധികം എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം. പാങ്ങ് സ്വദേശി തൈരനിൽ അബ്ദുൾവാഹിദാണ് (29) പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായത്. ബംഗളൂരുവിൽ നിന്നും ഏജന്റുമാർ മുഖേന എം.ഡി.എം.എ നാട്ടിലെത്തിച്ചാണ് വിൽപ്പന നടത്തിയിരുന്നത്.
കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ സമാന കേസിൽ അറസ്റ്റിലായവരിൽ നിന്നാണ് പെരിന്തൽമണ്ണ, കൊളത്തൂർ ടൗണുകളും പരിസരങ്ങളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണികളെ കുറിച്ച് സൂചന ലഭിച്ചത്. പെരിന്തൽമണ്ണ പോളിടെക്നിക്ക് കോളജിന് സമീപത്തു വച്ചാണ് അബ്ദുൾ വാഹിദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Also: എം.ഡി.എം.എയും കഞ്ചാവും വീട്ടിൽ സൂക്ഷിച്ചു; എക്‌സൈസ് സംഘം കൈയോടെ പൊക്കി
ലഹരി വസ്തുക്കളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകൾ നടത്തുമെന്ന് ഡിവൈ.എസ്.പി എം. സന്തോഷ് കുമാർ അറിയിച്ചു. പെരിന്തൽമണ്ണ എസ്.ഐ സി.കെ. നൗഷാദ്, ജൂനിയർ എസ്.ഐ ഷൈലേഷ് എന്നിവരുൾപ്പെട്ട പൊലീസ് സംഘവും ജില്ലാ ആന്റി നാർക്കോട്ടിക് സ്‌ക്വാഡുമാണ് പ്രതിയെ പിടികൂടിയത്.
Story Highlights: MDMA sale near college; The youth was arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here