അട്ടപ്പാടി മധു കേസ്; പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി; വിധി 20ന്

അട്ടപ്പാടി മധു കൊലക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. ഈ മാസം 20ന് വിധി പ്രഖ്യാപിക്കും. വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി. മണ്ണാര്‍ക്കാട് എസ് സി-എസ് ടി കോടതിയാണ് വാദം പൂര്‍ത്തിയാക്കിയത്.
കേസില്‍ ആകെ 12 പ്രതികളാണുള്ളത്. ഇവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ജാമ്യ ഉപാധികള്‍ ലംഘിച്ചെന്നാരോപിച്ചാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദങ്ങളുന്നയിച്ചത്. സാക്ഷികളെ ഫോണ്‍ വഴി സ്വാധീനിക്കാന്‍ ശ്രമിച്ച രേഖകളും കോടതിയില്‍ ഹാജരാക്കി.
Read Also: സൂക്ഷ്മപരിശോധനയില്ലാതെ വിജ്ഞാപനം;നിയമ-ഭക്ഷ്യവകുപ്പുകള്‍ തമ്മില്‍ തര്‍ക്കം
2018ല്‍ കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കുമ്പോള്‍ ഒരു കാരണവശാലും സാക്ഷികളെ സ്വാധീനിക്കാനോ ഫോണില്‍ ബന്ധപ്പെടാനോ പാടില്ലെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇത് പ്രതികള്‍ ലംഘിച്ചന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
Story Highlights: verdict on bail applications of madhu case accused
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here