Advertisement

വയസ് 35 ആയിട്ടും സമ്പാദ്യമൊന്നും ആയില്ലേ ? കാരണം നിങ്ങൾ ചെയ്യുന്ന 4 തെറ്റുകൾ

August 17, 2022
Google News 2 minutes Read
4 mistakes that make you poor

വയസ് 35 ആയിട്ടും സമ്പാദ്യമൊന്നുമായില്ലേ ? 35 വയസിൽ വൻ സമ്പാദ്യമൊന്നും വേണ്ടെങ്കിലും, ആശുപത്രി ചെലവ് പോലുള്ള അത്യാവശ്യ ഘട്ടങ്ങളിൽ ആരോടും ചോദിക്കാതെ പോക്കറ്റിൽ നിന്നെടുത്ത് ചെലവാക്കാനുള്ള സമ്പാദ്യവും ഒപ്പം ഭാവിയിലേക്കുള്ള സമ്പാദ്യ ശീലവും തുടങ്ങി വയ്ക്കണം. നല്ല വരുമാനം ഉണ്ടായിട്ടും ഇതൊന്നും സാധിക്കുന്നില്ലെങ്കിൽ കുഴപ്പം ശമ്പളത്തിന്റേതല്ല മറിച്ച് നിങ്ങളുടെ സമ്പാദ്യ ശീലത്തിന്റേതാണ്. നിങ്ങൾ ചെയ്യുന്ന ചില തെറ്റുകളാണ് നിങ്ങളുടെ വളർച്ചയെ തന്നെ തടുക്കുന്നത്. ആ തെറ്റുകൾ എന്തെല്ലാമാണെന്ന് നോക്കാം. ( 4 mistakes that make you poor )

  • എസ്‌ഐപിയോട് മുഖം തിരിക്കുന്നത്

ചുരുങ്ങിയ കാലം കൊണ്ട് നിക്ഷേപം ഇരട്ടിയാക്കാനുള്ള മികച്ച മാർഗമാണ് എസ്‌ഐപി. 25-ാം വയസിൽ തന്നെ തുടങ്ങേണ്ട നിക്ഷേപങ്ങളിലൊന്നാണ് ഇത്. കുറഞ്ഞത് മൂന്ന് വർഷത്തേക്കെങ്കിലും നിക്ഷേപിച്ചാലേ എസ്‌ഐപിയുടെ ഗുണം ലഭിക്കുകയുള്ളു. മറ്റ് നിക്ഷേപങ്ങൾ 5-7 ശതമാനം മാത്രം പലിശ നൽകുമ്പോൾ എസ്‌ഐപി 30 മുതൽ 40 ശതമാനം വരെ പലിശ നൽകുന്നു.

  • പിപിഎഫിനെ പേടിക്കുന്നത്

പലരും കാലാവധി ഭയന്ന് പിപിഎഫിനോട് മുഖം തിരിക്കാറാണ് പതിവ്. എന്നാൽ നഷ്ട സാധ്യത തീരെയില്ലാത്ത 7-8 ശതമാനം വരെ പലിശ നൽകുന്ന നിക്ഷേപമാണ് പിപിഎഫ്. ആദായ നികുതി ഇളവുകൾ ലഭിക്കുമെന്നതും പിപിഎഫിന്റെ ഗുണമാണ്. പോസ്റ്റ് ഓഫിസ് വഴിയോ, ബാങ്കുകൾ വഴിയോ പിപിഎഫ് അക്കൗണ്ടുകൾ ആരംഭിക്കാൻ സാധിക്കും. 15 വർഷമാണ് കാലാവധി.

Read Also: ഉയർന്ന പലിശ; മികച്ച റിട്ടേൺ; പുതിയ നിക്ഷേപ പദ്ധതി അവതരിപ്പിച്ച് എസ്ബിഐ

  • ആരോഗ്യ ഇൻഷുറൻസ്

എന്തിനാണ് ആരോഗ്യ ഇൻഷുറൻസ്, ഇതിന്റെയൊന്നും ആവശ്യം വരുന്നില്ലല്ലോ എന്ന് ചിന്തിക്കാൻ വരട്ടെ. പെട്ടെന്നൊരു ആശുപത്രി ആവശ്യം വന്നാൽ തീരാവുന്നതേയുള്ളു നിങ്ങളുടെ സമ്പാദ്യമെല്ലാം. ആശുപത്രിയിൽ അഡ്മിറ്റ് ആയി ഒരു ശസ്ത്രക്രിയ ചെയ്യേണ്ടി വന്നാൽ പറയുകയും വേണ്ട. ഈ അവസരത്തിൽ ഒരു ആരോഗ് ഇൻഷുറൻസ് അനിവാര്യമാണ്. പ്രതിവർഷം തുച്ഛമായ തുക നൽകിയാൽ ലക്ഷങ്ങളുടെ പരിരക്ഷ ലഭിക്കുന്നതാണ് ഇൻഷുറൻസിന്റെ ഗുണം. ആശുപത്രിയിൽ പോയാലും കീശ കാലിയാവില്ലെന്ന് ചുരുക്കം.

  • ടേം ഇൻഷുറൻസ്

മരണ ശേഷം കുടുംബത്തിന് സാമ്പത്തിക സഹായം ലഭിക്കുന്ന തരം ലൈഫ് ഇൻഷുറൻസാണ് ടേം ഇൻഷൂറൻസ്. കുറഞ്ഞ പ്രീമിയത്തിൽ വലിയ തുകയുടെ പരിരക്ഷ നേടാൻ സഹയായിക്കും.

Story Highlights: 4 mistakes that make you poor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here