Advertisement

കടത്തിൽ മുങ്ങി പാകിസ്താൻ; രാജ്യത്തിന്റെ മൊത്തം കടം 60 ട്രില്യൺ

August 17, 2022
Google News 2 minutes Read

കോടിക്കണക്കിന് രൂപയുടെ കടത്തിലാണ് രാജ്യമെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താൻ. പുതുതായി പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 60 ട്രില്യൺ പാകിസ്താൻ രൂപ (ഏകദേശം 2,22,25,27,15,50,000 രൂപ) ആണ് രാജ്യത്തിന്റെ ആകെ കടം. ഒരു വർഷത്തിനിടെ 11.9 ട്രില്യൺ രൂപയുടെ കടം വർധിച്ചതായാണ് കണക്കുകൂട്ടൽ.

സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന്റെ കണക്കനുസരിച്ച്, രാജ്യത്തിന്റെ മൊത്തം കടവും ബാധ്യതകളും മുൻ സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 25% വർധനയോടെ 59.7 ട്രില്യൺ പാകിസ്താൻ രൂപയായി ആയി ഉയർന്നിട്ടുണ്ട്. ദേശീയ സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ കടഭാരം ഉയർന്നതായാണ് സെൻട്രൽ ബാങ്ക് വെളിപ്പെടുത്തുന്നത്.

Read Also: ‘ഒരു മതം എന്ന് പറയുന്നവർ പാകിസ്താനിലേക്ക് നോക്കണം, മതത്തെ അടിസ്ഥാനമായി കരുതുന്നവർക്കുള്ള മുന്നറിയിപ്പാണ് പാകിസ്താൻ’: കെ.ടി ജലീൽ

2018-ൽ സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ പാക്കിസ്താന്റെ മൊത്തം കട ബാധ്യത 76.4% ആയിരുന്നു. 2022 ജൂണിൽ അത് 89.2% ആയി ഉയർന്നു. മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കടഭാരം കുറയ്‌ക്കുമെന്ന് പ്രതിജ്ഞയെടുത്താണ് അധികാരത്തിലേറിയത്. എന്നാൽ 2022 ഏപ്രിലിൽ ഇമ്രാൻ ഖാൻ സ്ഥാനമൊഴിഞ്ഞപ്പോൾ സർക്കാരിന്റെ മൊത്തം കടത്തിലേക്ക് 19.5 ട്രില്യൺ കൂടി ചേർന്നിരുന്നു.

Story Highlights: Pakistan’s total debt jumps to Rs60 trillion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here