‘മികച്ച ഒരിത്’; സിവിക് ചന്ദ്രൻ ജാമ്യവിധിയിൽ പ്രതിഷേധം രേഖപ്പെടുത്തി ജിയോ ബേബി

ലൈംഗികാതിക്രമക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകാനായി കോടതി പറഞ്ഞ കാരണത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം പുകയുന്നു. പരാതിക്കാരി പ്രകോപിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് അണിഞ്ഞതെന്ന കോടതി പരാമർശമാണ് വിവാദമായത്. സംവിധായകൻ ജിയോ ബേബി ഉൾപ്പെടെയുള്ളവരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. ( social media protest against civic chandran bail court verdict )
ജിയോ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ :
‘പ്രതിഭാഗം ഹാജരാക്കിയ ഫോട്ടോഗ്രാഫുകളിൽ നിന്നും പരാതിക്കാരി sexually provocative വസ്ത്രങ്ങളാണ് ധരിച്ചിരുന്നത് എന്നത് വെളിവാകുന്നു .അത് കൊണ്ട് തന്നെ പ്രതിക്കെതിരെ 354A വകുപ്പ് പ്രഥമ ദൃഷ്ട്യ നില നിൽക്കില്ല ‘.
സിവിക് ചന്ദ്രന് ജാമ്യംഅനുവദിച്ചു കൊണ്ടുള്ള ബഹു കോഴിക്കോട് സെഷൻസ് കോടതിയുടെ 12-8-2022 ലെ ഉത്തരവിലെ പ്രസക്ത ഭാഗങ്ങളാണിവ.
മികച്ച ഒരിത്’
സംവിധായകയും എഴുത്തുകാരിയുമായ കുഞ്ഞിലയും പ്രതിഷേധം രേഖപ്പെടുത്തി രംഗത്ത് വന്നിട്ടുണ്ട്. കുറിപ്പ് :
‘എന്ത് തോന്നിവാസമാണ് എസ് കൃഷ്ണകുമാർ എന്ന സെഷൻസ് കോടതി ജഡ്ജി കാണിച്ച് വെച്ചിരിക്കുന്നത്. ചിത്രത്തിൽ പരാതിക്കാരി ധരിച്ചിരിക്കുന്ന വസ്ത്രം ലൈംഗികമായി ഉത്തേജിപ്പിക്കാൻ ഉതകുന്നതാണ് എന്നാണ് പറഞ്ഞ് വെച്ചിരിക്കുന്നത് സിവിക് ചന്ദ്രന് ജാമ്യവും അനുവദിച്ച് വെച്ച്. ഉളുപ്പുണ്ടോ? സിവിക് ചന്ദ്രൻ തനിക്ക് ജാമ്യം അനുവദിക്കാൻ പരാതിക്കാരിയുടെ ഫോട്ടോ ഹാജർ ആക്കിയത് എന്തിനാണ് എന്നും കൂടി അറിയണം എനിക്ക്’.
അഭിഭാഷകനും നടനുമായ സി ഷൂക്കൂറും ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതിഷേധം അറിയിച്ചു :
‘പ്രതിഭാഗം ഹാജരാക്കിയ ഫോട്ടോഗ്രാഫുകളിൽ നിന്നും പരാതിക്കാരി sexually provocative വസ്ത്രങ്ങളാണ് ധരിച്ചിരുന്നത് എന്നത് വെളിവാകുന്നു .അത് കൊണ്ട് തന്നെ പ്രതിക്കെതിരെ 354A വകുപ്പ് പ്രഥമ ദൃഷ്ട്യ നില നിൽക്കില്ല ‘.
സിവിക് ചന്ദ്രന് ജാമ്യംഅനുവദിച്ചു കൊണ്ടുള്ള ബഹു കോഴിക്കോട് സെഷൻസ് കോടതിയുടെ 12-8-2022 ലെ ഉത്തരവിലെ പ്രസക്ത ഭാഗങ്ങളാണിവ.
നീതിന്യായ ശുഷ്‌കാന്തി
Story Highlights: social media protest against civic chandran bail court verdict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here