‘വി.ഡി സവര്‍ക്കര്‍ക്കെതിരായ ആക്രമണത്തിന് തുടക്കമിട്ടത് ദേശവിരുദ്ധ ശക്തികള്‍’; രഞ്ജിത് സവര്‍ക്കര്‍

ഹിന്ദുത്വ ആശയ പ്രചാരകന്‍ വി.ഡി സവര്‍ക്കര്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത് ദേശവിരുദ്ധ ശക്തികളെന്ന് വി.ഡി സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത് സവര്‍ക്കര്‍. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത് സവര്‍ക്കറുടെ പ്രതികരണം.
‘സവര്‍ക്കര്‍ക്കെതിരായ നടക്കുന്ന ആക്രമണങ്ങളുടെയെല്ലാം ലക്ഷ്യം രാഷ്ട്രീയം മാത്രമാണ്. ശിവമോഗയില്‍ നടന്നതെല്ലാം നമ്മെ അസ്വസ്ഥപ്പെടുത്തുന്നതാണ്. വാക്കാലുള്ള ആക്രമണമാണ് ശാരീരിക ആക്രമണത്തിലേക്കെത്തിയത്. ഞാനതിനെ ശക്തമായി അപലപിക്കുന്നു. ദേശവിരുദ്ധ ശക്തികളാണ് ആക്രമണത്തിന് തുടക്കമിട്ടതെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം സവര്‍ക്കറുടെ പ്രത്യയശാസ്ത്രം ഇന്നത്തെ കാലത്ത് ഏറ്റവും പ്രസക്തമാണ്. രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞു.
സവര്‍ക്കര്‍ പാകിസ്താനെയും ജിഹാദി ശക്തികളെയും എതിര്‍ത്തിരുന്നു. പക്ഷേ അദ്ദേഹം ഒരിക്കലും മുസ്ലീങ്ങളെ എതിര്‍ത്തിട്ടില്ല. സവര്‍ക്കര്‍ ഒരിക്കലും മുസ്ലീം വിരുദ്ധനായിരുന്നില്ല. ‘നിങ്ങളുടെ മതം വീട്ടില്‍ സൂക്ഷിക്കുക.. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തരുത്, മറ്റുള്ളവരെ ബഹുമാനിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഒരേയൊരു ഉപദേശം. അതില്‍ എന്താണ് തെറ്റ്?
സവര്‍ക്കറുടെ ഈ സന്ദേശം ദേശസ്നേഹികളെന്ന് ഞാന്‍ വിശ്വസിക്കുന്ന ഇന്ത്യന്‍ മുസ്ലിങ്ങളിലേക്കാണ് എത്തുന്നത്. ഈ സന്ദേശം സവര്‍ക്കറെ എപ്പോഴും എതിര്‍ക്കുന്ന ജിഹാദി മുസ്ലീങ്ങള്‍ക്ക് വേണ്ടിയുള്ളതല്ല.’. രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞു.
Story Highlights: ranjit savarkar says anti national forces behind attack on VD Savarkar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here