ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ കഴിയാതെ സ്റ്റക്ക് ആയതുപോലെ തോന്നുന്നുണ്ടോ?; ഈ ടിപ്‌സ് ഒന്ന് പരീക്ഷിച്ചുനോക്കൂ

ഓഫീസിലേക്കും വീട്ടിലേക്കുമുള്ള നെട്ടോട്ടത്തിനിടയില്‍ ക്രിയാത്മകമായി യാതൊന്നും ചെയ്യുന്നില്ലല്ലോ എന്ന് തോന്നാറുണ്ടോ? ഇഷ്ടമുള്ള പലതും ചെയ്യാന്‍ ആഗ്രഹമുണ്ടായിട്ടും അത് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ സ്റ്റക്കായി നിന്നുപോകുന്നതുപോലെ തോന്നാറുണ്ടോ? ഇത്തരം തോന്നലുകള്‍ ഒഴിവാക്കാനും ഒഴിവുനേരത്തെ കുറച്ചുകൂടി ക്രിയാത്മകമാക്കാനും ഈ ടിപ്‌സ് ഒന്ന് പരീക്ഷിച്ചുനോക്കൂ. (Killer life hacks to increase your work productivity)
വിചാരിച്ചാല്‍ ഉടനടി ചെയ്യുക.
എന്തെങ്കിലും ചെയ്യാന്‍ മനസില്‍ ആഗ്രഹം തോന്നിയാല്‍ അത് പ്രാവര്‍ത്തികമാക്കുന്നതിനെക്കുറിച്ച് ഉടനടി തീരുമാനങ്ങളെടുക്കുക. നാളേക്ക് മാറ്റി വയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുത്. മനസില്‍ ആശയം രൂപപ്പെട്ടാല്‍ ഉടനടി തയാറെടുപ്പുകള്‍ തുടങ്ങുക. മനസില്‍ ഒരു ആശയം തോന്നി ആദ്യത്തെ രണ്ട് മിനിറ്റിനുള്ളില്‍ അതിലേക്കുള്ള ഒരു ചെറിയ സ്‌റ്റെപ്പെങ്കിലും വയ്ക്കണമെന്ന് വിദഗ്ധര്‍ ഉപദേശിക്കുന്നു.
Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി
ഒരു സമയത്ത് ഒരു കാര്യം മാത്രം
ഒരേ സമയം നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നത് വലിയ ഒരു മെച്ചമായാണ് പലരും അവകാശപ്പെടാറുള്ളത്. ഇത് ഒരു വിധത്തില്‍ ഗുണമാണെങ്കിലും ക്രിയേറ്റീവായി ഒരു കാര്യം ചെയ്ത് പൂര്‍ത്തിയാക്കേണ്ടി വരുമ്പോള്‍ മള്‍ട്ടി ടാസ്‌ക്കിംഗ് അത്ര നല്ല ഒരു കാര്യമായി പരിഗണിക്കാനാകില്ല. മറ്റ് കാര്യങ്ങളെല്ലാം അല്‍പ സമയത്തേക്ക് മാറ്റി വച്ചിട്ട് വേണം നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി പരമാവധി ഊര്‍ജം ചെലവഴിക്കാന്‍. ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യാനിരിക്കുമ്പോള്‍ നിങ്ങളുടെ ഊര്‍ജവും സമയവും ശ്രദ്ധയും മറ്റ് കാര്യങ്ങളിലേക്ക് വിഭജിച്ച് പോകുന്നില്ലെന്ന് ഉറപ്പുവരുത്തണം.
കുറച്ചുനേരത്തേക്ക് ഫോണ്‍ മാറ്റി വയ്ക്കാം
നമ്മുടെ സകല ഏകാഗ്രതയും നശിപ്പിക്കാന്‍ ചിലപ്പോള്‍ ഫോണിലെ ഒരൊറ്റ നോട്ടിഫിക്കേഷന്‍ ശബ്ദത്തിന് കഴിയും. അതുകൊണ്ട് നിങ്ങള്‍ എന്തെങ്കിലും ക്രിയാത്മകമായി ചെയ്യാന്‍ വിചാരിക്കുമ്പോള്‍ ഫോണ്‍ അടുത്തുനിന്നും മാറ്റി വയ്ക്കുകയോ സൈലന്റ് ആക്കി വയ്ക്കുകയോ ചെയ്യുക.
ഏറ്റവും മടിയുള്ള കാര്യങ്ങള്‍ രാവിലെ തന്നെ ചെയ്യുക
രാവിലെ തന്നെ മടുപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്താല്‍ ദിവസത്തിലെ മുഴുവന്‍ മൂഡും നശിക്കില്ലേ എന്ന് സംശയിക്കുന്നവരുണ്ട്. എന്നാല്‍ ഏറ്റവും പ്രയാസം തോന്നുന്ന, ചെയ്യാന്‍ മടി തോന്നുന്ന കാര്യങ്ങള്‍ രാവിലെ തന്നെ തീര്‍ക്കാനാണ് വിദഗ്ധര്‍ ഉപദേശിക്കുക. രാവിലെ തന്നെ ഈ ജോലികള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് അവ കൂടുതല്‍ എളുപ്പമായതുപോലെ തോന്നും. ഈ കാര്യങ്ങള്‍ പിന്നീട് ചെയ്യാമെന്ന് വിചാരിച്ച് ഓരോ മണിക്കൂറുകള്‍ മാറ്റി വയ്ക്കുന്തോറും നിങ്ങളുടെ ഊര്‍ജവും അതിനനുസരിച്ച് വറ്റിപോകുന്നു. നേരത്തെ തന്നെ പ്രയാസമുള്ളവ ചെയ്ത് തീര്‍ത്താല്‍ നിങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലരായതുപോലെ തോന്നും.
Story Highlights: Killer life hacks to increase your work productivity
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here