‘ബൈക്ക് മറിഞ്ഞത് കണ്ട് സഹായിക്കാന്‍ ചെന്നതാണ്, അച്ഛനെയും അവര്‍ ഉപദ്രവിച്ചു; വിമല്‍കുമാറിന്റെ മകന്‍

പറവൂര്‍ ആലങ്ങാട് മകനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച പിതാവ് മരിച്ച സംഭവത്തില്‍ രണ്ട് പ്രതികളെയും തിരിച്ചറിഞ്ഞു. ആലങ്ങാട് സ്വദേശികളായ തൗഫീഖ്, നിഥിന്‍ എന്നിവരാണ് വിമല്‍കുമാറിനെ മര്‍ദിച്ചത്. ഇരുവരും ഒളിവിലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. തന്നെ മാത്രമല്ല, പ്രതികള്‍ അച്ഛനെയും മര്‍ദിച്ചുവെന്ന് വിമല്‍കുമാറിന്റെ മകന്‍ രോഹിത് ട്വന്റിഫോറിനോട് പറഞ്ഞു.
ശനിയാഴ്ച രാത്രിയോടെയാണ് സംഭവം.റോഡില്‍ ബൈക്ക് മറിഞ്ഞുവീണത് കണ്ട് സഹായിക്കാന്‍ പോയതാണ് വിമല്‍കുമാറിന്റെ മകന്‍ രോഹിനും സുഹൃത്തും. പിന്നീട് ബൈക്കില്‍ എത്തിയവരുമായി വാക്കു തര്‍ക്കം ഉണ്ടായി. വീടിന്റെ മുന്നില്‍ മകനെയും സുഹൃത്തിനെയും മര്‍ദ്ദിക്കുന്നത് കണ്ട് തടയാന്‍ എത്തിയ വിമല്‍കുമാറിനെയും ബൈക്കില്‍ എത്തിയ സംഘം മര്‍ദിച്ചതായി രോഹിത് പറഞ്ഞു. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിമല്‍ കുമാറിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read Also: ഷാജഹാൻ വധക്കേസ്; പ്രതികളുമായി തെളിവെടുപ്പ്, ഫോൺ കണ്ടെടുത്തു
പ്രദേശത്ത് ലഹരി മാഫിയ സജീവമാണെന്നും നാട്ടുകാര്‍ പറയുന്നു. പരാതി നല്‍കിയിട്ടും വേണ്ട നടപടി ഉണ്ടാകുന്നില്ല. അതേസമയം ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജതമാക്കിയിരിക്കുകയാണ്.
Story Highlights: men beaten up by two people and died paravoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here