യാത്രക്കാരൻ ട്രെയ്നിൽ തൂങ്ങി മരിച്ച നിലയിൽ; മൃതദേഹം കണ്ടത് കോയമ്പത്തൂർ -ഷൊർണ്ണൂർ മെമുവിൽ

യാത്രക്കാരൻ ട്രെയ്നിൽ തൂങ്ങി മരിച്ച നിലയിൽ. കോയമ്പത്തൂർ -ഷൊർണ്ണൂർ മെമുവിലാണ് യാത്രക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശുചിമുറിയിൽ മരിച്ച നിലയിലായിരുന്നു. ഉച്ചയ്ക്ക് പറളി സ്റ്റേഷനിൽ എത്തിയപ്പോൾ യാത്രക്കാരും ഗാർഡും ചേർന്ന് സ്റ്റേഷൻ ഓഫീസറെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ട്രെയിൻ പറളി സ്റ്റേഷനിൽ പിടിച്ചിടുകയും ആർപിഎഫിനെ വിവരം അറിയിക്കുകയും ചെയ്തു.
Read Also: കിഴക്കേക്കോട്ട ശ്രീവരാഹം കുളത്തിൽ 50 വയസ് തോന്നിക്കുന്നയാളുടെ മൃതദേഹം
ആർപിഎഫ് എത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.തമിഴ്നാട് സ്വദേശിയാണെന്നാണ് വിവരം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചത് ശേഷമേ അറിയാൻ കഴിയൂ.
Story Highlights: passenger hanged on train
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here