Advertisement

കാക്കനാട് കൊലപാതകം : ഫ്‌ളാറ്റിൽ ലഹരി വിൽപന നടന്നിരുന്നതായി അന്വേഷണ സംഘം

August 23, 2022
Google News 2 minutes Read
kakkanad murder case flat sold drugs

കാക്കനാട് കൊലപാതകം നടന്ന ഫ്‌ളാറ്റിൽ ലഹരി വിൽപന നടന്നിരുന്നതായി അന്വേഷണ സംഘം. കൊല്ലപ്പെട്ട സജീവ് കൃഷ്ണ ലഹരി മരുന്ന് വിൽപ്പന നടത്തിയിരുന്നു. ഇത് സംബന്ധിച്ച തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ( kakkanad murder case flat sold drugs )

കാക്കനാട് കൊലപാതകം നടന്ന ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വില്പന നടന്നതായി അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട സജിവ് കൃഷ്ണയും ലഹരി വില്പന നടത്തിരുന്നു. കൊലപാതകത്തിനുശേഷം കാസർഗോഡ് നിന്ന് പിടികൂടിയ പ്രതി അർഷാദിന്റെ പക്കൽ ഉണ്ടായിരുന്ന ലഹരി മരുന്നുകൾ സജീവ് കൃഷ്ണയുടെതാണെന്ന് അന്വേഷണസംഘം കണ്ടെത്തി. പ്രതിയായ അർഷാദിനെ കാസർകോട് എത്തിച്ചും തെളിവെടുപ്പ് നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

അർഷാദിന്റെ ഫോൺവിളികളെക്കുറിച്ചും യാത്രകളെ കുറിച്ചും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിന് മുമ്പ് പഴയ മൊബൈൽ ഫോൺ മാറ്റി അർഷാദ് പുതിയ ഫോൺ വാങ്ങിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു ഇത് സംബന്ധിച്ച് വിശദാംശങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നും കൊല നടത്തിയത് താൻ ഒറ്റയ്ക്കാണ് എന്നു ആണ് അർഷാദിൻറെ മൊഴി.

Story Highlights: kakkanad murder case flat sold drugs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here