കുന്നംകുളത്ത് അമ്മയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ സംഭവം; പ്രതി ഇന്ദുലേഖയ്ക്ക് കടബാധ്യത ഉണ്ടായത് ഓൺലൈൻ റമ്മിയിലൂടെ

തൃശൂർ കുന്നംകുളത്ത് അമ്മയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ഇന്ദുലേഖയ്ക്ക് കടബാധ്യത ഉണ്ടായത് ഓൺലൈൻ റമ്മിയിലൂടെയെന്ന് പൊലീസ് . ഇത് വീട്ടാൻ വീടിന്റെ ആധാരം നൽകാതിരുന്നതിലെ വൈരാഗ്യമാണ് അമ്മ രുഗ്മണിയുടെ കൊലയിൽ കലാശിച്ചത്. പിതാവ് ചന്ദ്രനും ഇന്ദുലേഖ ഗുളികകളും കീടനാശിനികളും ഭക്ഷണത്തിൽ കലർത്തി നൽകാറുണ്ടായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. തെളിവെടുപ്പിൽ വീട്ടിൽ നിന്ന് എലിവിഷം കണ്ടെത്തി. ( indulekha debt due to online rummy )
+2 വിദ്യാർത്ഥിയായ മകൻ ഓൺലൈൻ റമ്മി കളിച്ചത് വഴി നഷ്ടമായത് 5 ലക്ഷത്തിലേറെ രൂപ. പ്രവാസിയായ ഭർത്താവിന്റെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. ഇതടക്കം 8 ലക്ഷം രൂപയുടെ ബാധ്യത ഇന്ദുലേഖയ്ക്കുണ്ടായിരുന്നു. ഭർത്താവ് പണം എവിടെ പോയി എന്ന് ചോദിക്കും എന്ന ആശങ്കയിലാണ് ഇന്ദുലേഖ വീടിന്റെ ആധാരം പണയം വയ്ക്കാൻ മാതാപിതാക്കളോട് ചോദിച്ചത്. എന്നാൽ രുഗ്മണിയും ചന്ദ്രനും ഇതിന് അനുവദിച്ചില്ല. ഇതോടെ വൈരാഗ്യമായി . ഇരുവരെയും കൊലപ്പെടുത്താനായി ആസൂത്രണം നടത്തി. ഭക്ഷണത്തിൽ ഗുളികകളും പ്രാണികളെ പ്രതിരോധിക്കുന്ന ചോക്കും കലർത്തി നൽകി. 2 മാസം മുമ്പ് തന്നെ ഇതിന്റെ ആസൂത്രണം നടന്നതായാണ് പൊലീസ് കണ്ടെത്തൽ. കിഴൂർ കാക്കത്തുരുത്തിലെ വീട്ടിൽ ഇന്ദുലേഖയുമായി നടത്തിയ തെളിവെടുപ്പിൽ കൊലയ്ക്ക് ഉപയോഗിച്ച എലിവിഷക്കുപ്പിയും പാത്രങ്ങളും കണ്ടെത്തി.
കഴിഞ്ഞ പതിനെട്ടിനാണ് രുഗ്മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 23 ന് മരിണം സംഭവിച്ചു. പിതാവ് ചന്ദ്രൻ ഇന്ദുലേഖയുടെ സ്വഭാവത്തിൽ സംശയം തോന്നി പൊലീസിന് നൽകിയ മൊഴിയാണ് നിർണായകമായത്.
Story Highlights: indulekha debt due to online rummy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here