Advertisement

‘നിന്ദ്യമായ ആശംസ’; ബെലാറസിന്റെ സ്വാതന്ത്ര്യദിനാശംസകള്‍ നിരസിച്ച് യുക്രൈന്‍

August 25, 2022
Google News 3 minutes Read
Ukraine rejects Independence day greeting by Belarus

ബെലാറസിന്റെ സ്വാതന്ത്ര്യദിനാശംസകള്‍ നിരസിച്ച് യുക്രൈന്‍. ബെലാറസ് നേതാവ് അലക്‌സാണ്ടര്‍ ലുകാഷെന്‍കോയുടെ ‘നിന്ദ്യമായ’ ആശംസകള്‍ നിരസിക്കുന്നതായാണ് യുക്രൈന്റെ പ്രതികരണം. ബെലാറസിന്റെ തലസ്ഥാനമായ മിന്‍സ്‌കില്‍ നിന്ന് യുക്രൈനില്‍ ആക്രമണം നടത്താന്‍ റഷ്യയെ അനുവദിച്ചതിനുള്ള പ്രതിഷേധമായാണ് ആശംസകള്‍ നിരസിച്ചത്.(Ukraine rejects Independence day greeting by Belarus)

സോവിയറ്റ് യൂണിയനില്‍ നിന്ന് യുക്രൈന്‍ സ്വാതന്ത്ര്യം നേടിയതിന്റെ 31ാം വാര്‍ഷികത്തിലാണ് തന്റെ വെബ്‌സൈറ്റില്‍ അപ്രതീക്ഷിതമായി ലുകാഷെന്‍കോ യുക്രൈന്‍ ജനതയ്ക്ക് ആശംസകള്‍ അറിയിച്ചത്. സമാധാനം സഹിഷ്ണുത, ധൈര്യം, ശക്തി, ജീവിതം എന്നിവ പുനഃസ്ഥാപിക്കുന്നതില്‍ വിജയം ആശംസിക്കുന്നു’ എന്നായിരുന്നു ബലാറസിന്റെ പ്രതികരണം.

റഷ്യയുടെ അടുത്ത സഖ്യകക്ഷിയാണ് ബെലാറസ്. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ യുക്രൈനിലേക്ക് ആയിരക്കണക്കിന് സൈനികരെ അയയ്ക്കുന്നതിനും വ്യോമാതിര്‍ത്തിയില്‍ നിന്ന് മിസൈലുകള്‍ വിക്ഷേപിക്കുന്നതിനും റഷ്യയെ ബെലാറസ് സഹായിച്ചിരുന്നു.

Read Also: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ബംഗ്ലാദേശ്; സ്കൂളുകൾക്ക് രണ്ട് ദിവസം അവധി

‘ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മില്‍ ആത്മാര്‍ത്ഥമായ, അയല്‍പക്ക ബന്ധമുണ്ട്. ഈ ബന്ധത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അടിത്തറ തകര്‍ക്കാന്‍ ഇന്നത്തെ തര്‍ക്കങ്ങള്‍ക്ക് കഴിയില്ല’. ലുകാഷെന്‍കോ പ്രസ്താവനയില്‍ പറഞ്ഞു.

Story Highlights: Ukraine rejects Independence day greeting by Belarus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here