അബുദാബി ടി10 ലീഗ്; ബംഗ്ലാ ടൈഗേഴ്സ് ഉപദേശകനായി ശ്രീശാന്ത്; ഷാക്കിബ് നായകൻ

അബുദാബി ടി10 ലീഗിൽ ബംഗ്ലാ ടൈഗേഴ്സിനെ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ നയിക്കും. മലയാളിയും മുൻ ഇന്ത്യൻ താരവുമായ എസ് ശ്രീശാന്ത് ടീമിൻ്റെ ഉപദേശകനാവും. കഴിഞ്ഞ സീസണിൽ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിയാണ് ടീമിനെ നയിച്ചത്. സീസണിൽ ടീം മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനു ശേഷം ഇതാദ്യമായാണ് 39കാരനായ ശ്രീശാന്ത് ഒരു ടീമിൻ്റെ പരിശീലക സംഘത്തിൽ ഉൾപ്പെടുന്നത്. ബംഗ്ലാദേശിൻ്റെ മുൻ താരം അഫ്താബ് അഹ്മദ് ആണ് ബംഗ്ലാ ടൈഗേഴ്സിൻ്റെ പ്രധാന പരിശീലകൻ. ഷാക്കിബിനൊപ്പം ന്യൂസീലൻഡ് താരം കോളിൻ മൺറോ, വിൻഡീസ് താരം എവിൻ ലൂയിസ്, പാക് മുൻ താരം മുഹമ്മദ് ആമിർ, ശ്രീലങ്കൻ യുവ പേസർ മതീഷ പതിരന തുടങ്ങിയവരും ടീമിൽ കളിക്കും.
നവംബർ 23നാണ് ടൂർണമെൻ്റ് ആരംഭിക്കുക. ഡിസംബർ നാലിന് ടൂർണമെൻ്റ് അവസാനിക്കും.
Story Highlights: Abu Dhabi T10 League Shakib Bangla Tigers Sreesanth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here