Advertisement

മകനെ ‘ജനഗണമന’ പഠിപ്പിക്കുന്ന കൊറിയൻ അമ്മ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

August 26, 2022
Google News 3 minutes Read

രസകരവും കൗതുകകരവുമായ നിരവധി വീഡിയോകളാണ് ദിവസവും നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണുന്നത്. ഞൊടിയിടയിലാണ് ലോകത്തിന്റെ വിവിധ കോണുകളിൽ നടക്കുന്ന സംഭവങ്ങൾ നമ്മൾ അറിയുന്നത്. തന്‍റെ മകന് ഇന്ത്യൻ ദേശീയ ഗാനമായ ‘ജനഗണമന’ പഠിപ്പിക്കുന്ന ഒരു കൊറിയൻ അമ്മയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. അമ്മ ചൊല്ലിക്കൊടുക്കുന്ന ദേശീയഗാനം മകനും അതേപടി ഏറ്റു ചൊല്ലുകയാണ്.

ഇന്ത്യൻ സംസ്കാരത്തെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നത് കാണുന്നത് നമുക്ക് ഏറെ അഭിമാനകരമായ കാര്യമാണ്. അത്തരത്തിൽ തന്റെ മകനെ ഇന്ത്യൻ ദേശീയ ഗാനമായ ‘ജനഗണമന’ പഠിപ്പിക്കുന്ന ഒരു കൊറിയൻ അമ്മയുടെ വിഡിയോ നമുക്ക് ഏറെ സന്തോഷം നൽകുന്ന ഒന്നാണ്. കിം എന്ന യുവതിയാണ് തന്റെ മകനെ ‘ജനഗണമന’ പഠിപ്പിക്കുന്നത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

കിം നേരത്തെതന്നെ സമൂഹമാധ്യമങ്ങളിൽ താരമായിരുന്നു. മുൻപ് ഇന്ത്യൻ വിഭവങ്ങളായ ആലു പക്കോഡയും റോട്ടിയുമൊക്കെയുണ്ടാക്കിയും മകനെ ഹിന്ദി പഠിപ്പിച്ചും കിം സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു. പ്രേം കിം ഫോറെവർ എന്ന തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കിം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കാഴ്ചക്കാരുടെ ചുണ്ടിൽ ചിരി വിടർത്തുന്നതാണ് കിം തന്റെ മകനെ ദേശീയ ഗാനം പഠിപ്പിക്കുന്ന വിഡിയോ. ഒരു ലക്ഷത്തിലധികം ആളുകളാണ് ഈ വിഡിയോ കണ്ടത്. ദക്ഷിണ കൊറിയയിലാണ് കിം താമസിക്കുന്നതെങ്കിലും ഭർത്താവ് ഒരു ഭാരതീയനാണ്. അവർ ദേശീയഗാനം ആലപിക്കുമ്പോൾ അയാളും അതേറ്റു ചൊല്ലുന്നത് കേൾക്കാം. കിമ്മിനെയോർത്ത് അഭിമാനം തോന്നുന്നുവെന്നും എത്ര മനോഹരമായാണ് ഹിന്ദി പറയുന്നതെന്നുമൊക്കെയാണ് വിഡിയോയ്ക്ക് വരുന്ന കമന്റുകൾ.

Story Highlights: Viral Video Shows Korean Woman Teaching Her Son The Indian National Anthem

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here