‘ഒരു അറ്റാച്ഡ് ബാത്രൂമുള്ള വീടാണ് സ്വപ്‌നം’; നൊമ്പരക്കാഴ്ചയായി സ്മിധിൻ

ജന്മനായുള്ള ശാരീരിക വൈകല്യങ്ങൾ കാരണം വീടിനകത്ത് തളച്ചിടപ്പെട്ടയാളാണ് പുൽപ്പള്ളി തൂപ്ര സ്വദേശി സ്മിധിൻ. ഇരുകാലുകളും നിവർത്താൻ കഴിത്ത സ്മിധിന് ഏറെ ദൂരം ഇഴഞ്ഞു നീങ്ങി വേണം ജീവിതം തള്ളി നീക്കാൻ. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോലും കാൽമുട്ടിൽ ഇഴഞ്ഞു നീങ്ങി പോകേണ്ടി വരുന്ന സ്മിധിൻ നൊമ്പരക്കാഴ്ച്ചയാണ്. ( handicapped smidhin needs attached bathroom home )
പ്രായാധിക്യമുള്ള അച്ഛന്റെയും അമ്മയുടെയും വേദനയോർത്ത് സ്വന്തം വേദന കടിച്ചമർത്തി ജീവിക്കുകയാണ് സ്മിധിൻ. എല്ലായിപ്പോഴും പരസഹായം അനിവാര്യമായ സ്മിധിനും കുടുംബവും ഏത് നിമിഷവും തകർന്നേക്കാവുന്ന കൂരയിലാണ് കഴിഞ്ഞ് കൂടുന്നത്. വൈകല്യത്തോട് പൊരുതി ജീവിക്കാൻ കൊതിക്കുന്നുണ്ട്.
‘ബാത്രൂം വീടിന് പിന്നിലാണ്. അവിടെ വരെ നിരങ്ങി പോകാൻ ബുദ്ധിമുട്ടാണ്. ഒരു അറ്റാച്ഡ് ബാത്രൂമുള്ള വീടാണ് സ്വപ്‌നം’- സ്മിധിൻ പറയുന്നു.
ശരീരത്തിന്റെ വലത് വശത്തും ബലക്കുറവ് കൂടിയതോടെ കൈകൾ കുത്തിയുള്ള ഈ യാത്രയ്ക്കും പരിമിതിയേറെയാണ്. ലൈഫ് പദ്ധതിയിലുൾപ്പെടെ വീട് അനുവദിച്ചു കിട്ടുന്നില്ല. ഭൂമിയാണ് പ്രശ്‌നം. 60 പിന്നിട്ട വയോധികരായ മാതാപിതാക്കൾക്ക് സ്മിധിന് കരുതലായി ആകെയുള്ളത് നിലവിലുള്ള ഭൂമി മാത്രമാണ്. അമിതമായ ആവശ്യങ്ങൾ ഒന്നും പറയാനില്ല… വേദന കടിച്ചമർത്തി ഇഴഞ്ഞു നീങ്ങിയുള്ള യാത്രയ്ക്ക് ഒരു അറുതി വേണം… സര്ക്കാര് സംവിധാനങ്ങളോ സന്നദ്ധ സംഘടനകളോ ദുരിതം കണ്ടറിയുമെന്ന പ്രതീക്ഷയിലാണ് സ്മിധിൻ.
Story Highlights: handicapped smidhin needs attached bathroom home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here