അടുക്കളയിലുള്ള ഈ സാധനങ്ങള്‍ മാത്രം മതി, മുടി സില്‍ക്ക് പോലെ തിളങ്ങും

മുടി നീണ്ടതായാലും നീളം കുറഞ്ഞതായാലും സ്‌ട്രേയ്റ്റ് ആയാലും ചുരുണ്ടതായാലും മുടിക്ക് നല്ല തിളക്കം വേണമെന്നാണ് ഭൂരഭാഗം പേരുടേയും ആഗ്രഹം. ഏത് രീതിയില്‍ സ്റ്റൈല്‍ ചെയ്താലും മുടി സില്‍ക്ക് പോലെ തിളങ്ങി നിന്നാല്‍ മുടിക്ക് നല്ല കരുത്തും ആരോഗ്യവുമുള്ളതായി തോന്നും. മുടിയുടെ തിളക്കം വര്‍ധിപ്പിക്കാനായി പല വിധത്തിലുള്ള ട്രീറ്റ്‌മെന്റുകളും ഉത്പ്പന്നങ്ങളും ഇന്ന് ലഭ്യമാണ്. എന്നാല്‍ ഇതിനേക്കാള്‍ വളരെ കുറഞ്ഞ ചെലവില്‍ മുടിക്ക് തിളക്കം കിട്ടാന്‍ എല്ലാ അടുക്കളകളിലുമുള്ള ചില സാധനങ്ങള്‍ മാത്രം മതി. അവ ഏതൊക്കെയെന്ന് നോക്കാം. (natural hair packs for silky hair)
തേങ്ങാപ്പാലും നാരങ്ങാ നീരും
മുടി വളരെ സോഫ്റ്റാകാനും തിളങ്ങാനും ഏറെ സഹായിക്കുന്ന ഒരു പായ്ക്കാണിത്. ഒരു കപ്പ് തേങ്ങാപ്പാലിന് ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര് എന്ന അനുപാതത്തില്‍ നിങ്ങളുടെ മുടിക്ക് മുഴുവനുമായി ആവശ്യത്തിന് മിശ്രിതം തയാറാക്കുക. 7 മുതല്‍ 8 മണിക്കൂര്‍ വരെ മിശ്രിതം അനക്കാതെ വയ്ക്കുക. ശേഷം മിശ്രിതം മുടിയിലാകെ പുരട്ടി അരമണിക്കൂറിന് ശേഷം കഴുകിക്കളയാം.
Read Also: ചെറിയ പിഴവുകള്‍ പോലും മുടികൊഴിച്ചിലുണ്ടാക്കാം; മുടിയില്‍ എണ്ണ വയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
മുട്ടയും ഒലിവ് ഓയിലും
ധാരാളം പ്രൊട്ടീന്‍ അടങ്ങിയിട്ടുള്ള മുട്ട മുടിയില്‍ ഉപയോഗിക്കുന്നത് മുടിക്ക് കരുത്തും ആരോഗ്യവും പകരും. രണ്ട് മുട്ട നന്നായി ബീറ്റ് ചെയ്ത് അതിലേക്ക് മൂന്ന് ടേബിള്‍ സ്പൂണ്‍ ഒലിവെണ്ണ ചേര്‍ത്ത് നന്നായി ഇളക്കുക. തുടര്‍ന്ന് ഈ മിശ്രിതം അരമണിക്കൂര്‍ മുടിയില്‍ തേച്ച് പിടിപ്പിക്കുക. ശേഷം ഷാംപൂ ഉപയോഗിച്ച് നന്നായി കഴുകാം.
കറ്റാര്‍വാഴയും വെളിച്ചെണ്ണയും
മുടിക്ക് നല്ല തിളക്കം നല്‍കുന്ന ഈ പായ്ക്ക് തയാറാക്കുന്നതിനായി ഒരു കപ്പ് കറ്റാര്‍വാഴ സത്തോ കടയില്‍ നിന്ന് വാങ്ങുന്ന അലോവേര ജെല്ലോ ഉപയോഗിക്കാം. ഇതിലേക്ക് ചെറു ചൂടുള്ള ഒരു കപ്പ് വെളിച്ചെണ്ണ കൂടി ചേര്‍ത്ത് അരമണിക്കൂര്‍ പുരട്ടാം. ശേഷം നന്നായി കഴുതിക്കളയുക. കറ്റാര്‍വാഴയും വെളിച്ചെണ്ണയും മുടിയെ നന്നായി മോയ്ച്യുറൈസ് ചെയ്ത് അവയുടെ തിളക്കം വര്‍ധിപ്പിക്കുന്നു.
Story Highlights: natural hair packs for silky hair
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here