Advertisement

ആശിര്‍വാദ് സിനിമാസിന്റെ ദുബായിലെ ആസ്ഥാനം പ്രവര്‍ത്തനം ആരംഭിച്ചു; തങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മോഹന്‍ലാല്‍

August 28, 2022
Google News 3 minutes Read

ആശിര്‍വാദ് സിനിമാസിന്റെ ദുബായിലെ പുതിയ ആസ്ഥാനം ഉദ്ഘാടനം ചെയ്ത് മോഹന്‍ലാല്‍. ഗള്‍ഫ് രാജ്യത്തേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആശിര്‍വാദ് സിനിമാസ് ദുബായില്‍ പുതിയ ആസ്ഥാനം തുറന്നത്. യുഎഇയിലെ പ്രമുഖ സിനിമാ വിതരണ കമ്പനിയായ ഫാര്‍സ് സിനിമാസുമായി കൈകോര്‍ത്ത് സിനിമാ വിതരണ രംഗത്ത് സജീവമാകുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു. സിനിമയുടെ ഭാഷ മാറുന്ന സമയത്ത് തങ്ങളും മാറാന്‍ ശ്രമിക്കുകയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു. (Mohanlal to expand Aashirvad Cinemas business with office in Dubai)

തെലുങ്കിലും മലയാളത്തിലുമായി എത്തുന്ന വൃഷഭ എന്ന സിനിമയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ദുബായ് കേന്ദ്രീകരിച്ചായിരിക്കുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു. തങ്ങളുടെ അന്താരാഷ്ട്ര സിനിമാ നിര്‍മാണ വിതരണ ശ്രംഖല മറ്റ് മലയാള സിനിമകള്‍ക്കും പ്രയോജനപ്പെടുത്താമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Read Also: രാജ്യത്ത് ടോൾ പ്ലാസകൾ നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം

താന്‍ സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമ ചൈനീസും പോര്‍ച്ചുഗീസും ഉള്‍പ്പെടെ ഇരുപതോളം ഭാഷകളില്‍ ഡബ് ചെയ്‌തോ സബ്‌ടൈറ്റില്‍ നല്‍കിയോ പുറത്തിറക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മോഹന്‍ലാല്‍ അറിയിച്ചു. ദുബായ് നഗരത്തിന് ഒരു പ്രത്യേക മാന്ത്രികതയുണ്ടെന്നാണ് മോഹന്‍ ലാല്‍ അഭിപ്രായപ്പെടുന്നത്. തങ്ങള്‍ ഒരുമിച്ച് സിനിമാ ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും മലയാള സിനിമയെ കൂടുതലായി രാജ്യാന്തര തലത്തില്‍ ചര്‍ച്ചയാക്കാന്‍ കൂടിയാണ് തങ്ങളുടെ ശ്രമമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights: Mohanlal to expand Aashirvad Cinemas business with office in Dubai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here