പല വീടുകളിലും പത്രം ലഭിക്കുന്നില്ലെന്ന് പരാതി; നാട്ടുകാർ തിരക്കിയിറങ്ങിയതോടെ വ്യത്യസ്തനാം കള്ളൻ കുടുങ്ങി

തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലം, നാവായിക്കുളം മേഖലകളിലുള്ള പല വീടുകളിലും പത്രം ലഭിക്കുന്നില്ലെന്ന് പരാതി. പത്ര ഏജന്റുമാരെ സമീപിച്ചതോടെ കൃത്യമായി പത്രം ഇടുന്നുണ്ടെന്ന വിവരമാണ് ലഭിച്ചത്. തുടർന്ന് അതിരാവിലെ നാട്ടുകാർ തിരക്കിയിറങ്ങിയതോടെയാണ് വ്യത്യസ്തനാം കള്ളൻ കുടുങ്ങിയത്. കപ്പാംവിള പത്ര ഏജന്റിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പത്രം മോഷ്ടിക്കുന്നതിനിടെ മുക്കുകട സ്വദേശിയായ യുവാവിനെ പിടികൂടിയത്. ഇയാളെ താക്കീത് നൽകി വിട്ടയക്കുകയായിരുന്നു.
Read Also: കെ.ടി ജലീലിനെതിരെ നടപടി വേണം; മാധ്യമം പത്രം മുഖ്യമന്ത്രിക്ക് കത്ത് നൽകി
പുലർച്ചെ ഏജന്റുമാർ നേരിട്ടും വിതരണക്കാർ മുഖേനയും വീടുകളുടെ ഗേറ്റിൽ സ്ഥാപിച്ചിരിക്കുന്ന ബോക്സിലും പൈപ്പിലും വയ്ക്കുന്ന പത്രങ്ങളാണ് യുവാവ് എടുത്ത് കൊണ്ട് പോയിരുന്നത്. നാവായിക്കുളം വെള്ളൂർക്കോണം മുസ്ലിംപള്ളിക്ക് സമീപം ഒരു വീട്ടിൽ കഴിഞ്ഞ ഒരാഴ്ചയായി പത്രം ലഭിക്കുന്നില്ലെന്ന പരാതിയിൽ ഇന്നലെ പുലർച്ചെ 4.30നാണ് കപ്പാംവിള പത്ര ഏജന്റ് അന്വേഷണം നടത്തിയത്. പത്രം പൈപ്പിൽ വച്ചതിന് ശേഷം വിതരണക്കാരൻ ദൂരെ മാറി നിന്ന് വീക്ഷിച്ചപ്പോഴാണ് നാവായിക്കുളം ക്ഷീര സംഘത്തിൽ കുപ്പിയുമായി പാൽ വാങ്ങാൻ പോകുകയായിരുന്ന യുവാവ് പത്രമെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
പിടികൂടി പൊലീസിൽ ഏൽപ്പിക്കുമെന്ന് പറഞ്ഞതോടെ യുവാവ് കരച്ചിലായി. അങ്ങനെയാണ് മേലിൽ ആവർത്തിക്കില്ലെന്ന ഉറപ്പിൽ താക്കീത് നൽകി ഇയാളെ വിട്ടയച്ചത്. ഈ മേഖലകളിൽ പതിവായി പത്രം മോഷണം പോകുന്നതിനാൽ ഏജന്റും പത്രം വരുത്തുന്നവരും തമ്മിൽ തർക്കമുണ്ടാകുന്നത് പതിവ് സംഭവമാണ്.
Story Highlights: Newspaper thief arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here