Advertisement

സഹോദരനും കൂട്ടാളികളും ചേർന്ന് തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് പോൾ പോഗ്ബ

August 30, 2022
Google News 1 minute Read

സഹോദരൻ മതിയാസ് പോബ്ഗയും ബാല്യകാല സുഹൃത്തുക്കളും ചേർന്ന് തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന ആരോപനവുമായി ഫ്രാൻസിൻ്റെ യുവൻ്റസ് താരം പോൾ പോഗ്ബ. മുഖംമൂടിയണിഞ്ഞ രണ്ട് തോക്കുധാരികൾ തന്നെ തടവിലാക്കിയെന്നും 13 വർഷം തന്നെ സംരക്ഷിച്ചതിനു പണം നൽകണമെന്ന് 11 മില്ല്യൺ യൂറോ നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടുവെന്നും പോഗ്ബ പൊലീസിനോട് പറഞ്ഞു.

എന്നാൽ, പോഗ്ബയുടെ ആരോപണങ്ങൾ തള്ളി സഹോദരൻ രംഗത്തെത്തി. പോഗ്ബയെ ചതിയൻ എന്നും രാജ്യദ്രോഹിയെന്നും വിളിച്ച മതിയാസ് ഇപ്പോൾ അവൻ്റെ യഥാർത്ഥ മുഖം പുറത്തുവന്നെന്നും ആരോപിച്ചു. തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് മതിയാസ് പോഗ്ബയ്ക്കെതിരെ രംഗത്തുവന്നത്. ഫ്രഞ്ച് സഹതാരം കിലിയൻ എംബാപ്പെയ്ക്കെതിരെ ദുർമന്ത്രവാദം നടത്തിയെന്നും മതിയാസ് ആരോപിച്ചു.

Story Highlights: paul pogba mathias pogba

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here