കുട്ടി വീണതിന്റെ ഗൗരവം അറിയിച്ചില്ല; സ്കൂൾ ബസിൽ നിന്ന് വിദ്യാർത്ഥിനി വീണ സംഭവത്തിൽ പ്രതികരിച്ച് അമ്മ

ആലുവയിൽ സ്കൂൾ ബസിൽ നിന്ന് എൽ.കെ.ജി വിദ്യാർത്ഥിനി തെറിച്ചു വീണ സംഭവത്തിൽ പ്രതികരിച്ച് കുട്ടിയുടെ അമ്മ. സ്കൂൾ ബസ് ജീവനക്കാർ മറ്റൊരു കുട്ടിയുടെ മേൽ കുറ്റം ആരോപിച്ചുവെന്ന് അമ്മ സഫ്ന ട്വന്റിഫോറിനോട് പറഞ്ഞു.
കുട്ടി വീണതിന്റെ ഗൗരവം സ്കൂൾ അധികൃതർ അറിയിച്ചില്ല. ഏറ്റവും ഒടുവിൽ ആണ് കുട്ടിയെ വീട്ടിൽ എത്തിച്ചതെന്നും അമ്മ ആരോപിച്ചു.
കുട്ടിക്ക് കുഴപ്പം ഇല്ലല്ലോ പിന്നെ എന്തിനാണ് വിഷയം ആക്കുന്നത് എന്ന മറുപടി ആണ് സ്കൂളിൽ അധികൃതർ നൽകിയത്. ബസിന്റെ എമർജൻസി വാതിൽ തകരാറിലായിരുന്നു. സ്കൂൾ മാനേജ്മെന്റ് ഇപ്പോഴും ഉത്തരവാദിത്വത്തിൽ നിന്നും ഒഴഞ്ഞു മാറുന്നുവെന്നും കുട്ടിയുടെ അമ്മ ട്വന്റിഫോറിനോട് പറഞ്ഞു.
Read Also: സ്കൂൾ ബസിൽ നിന്ന് എൽ.കെ.ജി വിദ്യാർത്ഥിനി തെറിച്ചു വീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഇന്ന് രാവിലെയാണ് സ്കൂൾ ബസിൽ നിന്ന് എൽ.കെ.ജി വിദ്യാർത്ഥിനി തെറിച്ചു വീണത്. റോഡിൽ വീണ വിദ്യാർത്ഥിനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബസിന്റെ എമർജൻസി വാതിൽ വഴി വിദ്യാർത്ഥിനി പുറത്തേക്ക് വീഴുകയായിരുന്നു. പിന്നാലെ വന്ന ബസ് ബ്രേക്കിട്ടതിനാൽ അപകടം ഒഴിവായി. ആലുവ വഴുങ്ങാട്ടുശ്ശേരി അൽഹിന്ദ് സ്കൂളിന്റെ ബസിലാണ് അപകടം ഉണ്ടായത്. ആലുവ സ്വദേശി യൂസഫിന്റെ മകൾ ഫൈസയാണ് അപകടത്തിൽപെട്ടത്.
Story Highlights: School Bus Accident Aluva
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here