പരപ്പാർ ഡാമിൻ്റെ ഷട്ടറുകൾ ആറാം തീയതി രാവിലെ 11 ന് ഉയർത്തും

കൊല്ലം തെന്മല പരപ്പാർ ഡാമിൻ്റെ ഷട്ടറുകൾ ആറാം തീയതി രാവിലെ 11 മണിക്ക് ഉയർത്തും. ആദ്യം അഞ്ച് സെൻറീമീറ്ററാണ് ഉയർത്തുക. പടിപടിയായി 20 സെൻറീമീറ്റർ വരെ ഷട്ടർ ഉയർത്തും.
വൃഷ്ടി പ്രദേശത്ത് മഴ സാധ്യത ഉള്ളതിനാലാണ് ഷട്ടർ ഉയർത്താൻ തീരുമാനിച്ചത്. കല്ലടയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം.
അതേസമയം ഉത്രാട ദിനമായ ഏഴാം തീയതി സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളിൽ മഴ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലൊഴികെ ഉത്രാട ദിനത്തിൽ യെല്ലോ അലർട്ടായിരിക്കും. അതേസമയം മഴ സാഹചര്യം മാറിയതോടെ ഇന്നത്തെ യെല്ലോ അലർട്ടുകൾ പിൻവലിച്ചു. നാളെ മൂന്ന് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.
Read Also: Kerala Rain: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Story Highlights: Thenmala parappar dam will open september 11
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here