Advertisement

ഓണം അടുത്തതോടെ തമിഴ്‌നാട്ടിലെ പച്ചക്കറി വിപണിയിലും വില ഉയർന്നു

September 4, 2022
Google News 1 minute Read
onam tamil nadu market vegetable price

ഓണം അടുത്തതോടെ തമിഴ്‌നാട്ടിലെ പച്ചക്കറി വിപണിയിലും വില ഉയർന്നു തുടങ്ങി. ആവശ്യക്കാർ കൂടിയതാണ് പച്ചക്കറികൾക്ക് വില ഉയരാൻ കാരണമായി വ്യാപാരികൾ പറയുന്നത്. തിരുവോണം എത്തുന്നതോടെ വില ഇനിയും ഉയരും.

തേവാരം, ചിന്നമന്നൂർ,കമ്പം, തെനി, ശീലയംപെട്ടി തുടങ്ങിയ തെക്കൻ തമിഴ്‌നാട്ടിലെ പച്ചക്കറി തോട്ടങ്ങളുടെ പ്രധാന വിപണി കേരളമാണ്. ഓണം മുന്നിൽ കണ്ടാണ് പലപ്പോഴും കൃഷികൾ ക്രമീകരിക്കുന്നത്.

കേരളത്തിലേക്കുൾപ്പെടെയുള്ള പച്ചക്കറികളുടെ ലേലമാണിത്. ആവശ്യത്തിനു മഴയും മുല്ലപ്പെരിയാറിൽ നിന്നുളള വെള്ളവും കിട്ടിയതോടെ പച്ചക്കറികളെല്ലാം നൂറു മേനി വിളഞ്ഞു. കഴിഞ്ഞയാഴ്ച വരെ വിലകുറഞ്ഞു നിന്ന പച്ചക്കറിക്ക് ഓണമെടുത്തതോടെ വില ഉയർന്നു തുടങ്ങിയിട്ടുണ്ട്.

ഇടനിലക്കാർ വില കുത്തനെ ഉയർത്തിയില്ലെങ്കിൽ എല്ലാ വർഷത്തെയും പോലെ പച്ചക്കറിക്ക് ഇത്തവണ തീവില നൽകേണ്ടി വരില്ലെന്നാണ് തമിഴ്‌നാട്ടിൽ നിന്നും ലഭിക്കുന്ന സൂചനകൾ. മുൻകൂട്ടി കണ്ട് വിപണിയിൽ സർക്കാർ ഇടപെട്ടാൽ ന്യായവിലക്ക് പച്ചക്കറിയും എത്തിക്കാനാകും

Story Highlights: onam tamil nadu market vegetable price

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here