Advertisement

‘ലത്തീൻ സഭ ആർച്ച് ബിഷപ്പിനെ ഉപവാസ സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ല’; വിഴിഞ്ഞം സമരത്തിൽ മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

September 4, 2022
Google News 2 minutes Read
vd satheeshan writes to cm

വിഴിഞ്ഞം സമരത്തിൽ മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്. ലത്തീൻ സഭ ആർച്ച് ബിഷപ്പിനെയും മുൻ ആർച്ച് ബിഷപ്പിനെയും ഉപവാസ സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കത്തിൽ പറഞ്ഞു. സമരം ഒഴിവാക്കാൻ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണം. വിഴിഞ്ഞം സമരം ശാശ്വതമായി പരിഹരിക്കാൻ സമരസമിതിയുമായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തണമെന്നും വി.ഡ് സതീശൻ ആവശ്യപ്പെട്ടു. ( vd satheeshan writes to cm )

കത്തിന്റെ പൂർണരൂപം :

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ സമരം തുടങ്ങിയിട്ട് മൂന്നാഴ്ചയായി. തിങ്കളാഴ്ച ധ5.09.22പ മുതൽ മുല്ലൂരിലെ സമര കവാടത്തിൽ ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ . നെറ്റോയുടേയും മുൻ ആർച്ച് ബിഷപ്പ് സൂസെപാക്യത്തിന്റേയും നേതൃത്വത്തിൽ ഉപവാസ സമരം ആരംഭിക്കുകയാണ്. ബിഷപ്പുമാരേയും അൽമായരേയും ഉപവാസ സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ല. സമരം ഒഴിവാക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു.

ഏഴ് ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം ഒത്തു തീർപ്പാക്കാൻ മന്ത്രി തല സമിതി പലവട്ടം ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. മന്ത്രിതല സമിതിയുടെ ചർച്ചകൾ കൊണ്ട് പ്രശ്നപരിഹാരം ഉണ്ടാകുമെന്ന് കരുതാനാകില്ല. ഈ സാഹചര്യത്തിൽ സമര നേതൃത്വവുമായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തുകയാണ് അഭികാമ്യം. വിഴിഞ്ഞം സമരം ശാശ്വതമായി പരിഹരിക്കുന്നതിന് സമര നേതൃത്വവുമായി എത്രയും വേഗം മുഖ്യമന്ത്രി ചർച്ച നടത്തണമെന്നും അഭ്യർഥിക്കുന്നു.

Story Highlights: vd satheeshan writes to cm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here