Advertisement

ചാമ്പ്യൻസ് ലീഗ്: റയലിനും സിറ്റിക്കും തകർപ്പൻ ജയം; ചെൽസിക്ക് ഞെട്ടിക്കുന്ന പരാജയം

September 7, 2022
Google News 1 minute Read

ചാമ്പ്യൻസ് ലീഗിൽ സ്പാനിഷ് ടീമായ റയൽ മാഡ്രിഡിനും ഇംഗ്ലീഷ് ടീമായ മാഞ്ചസ്റ്റർ സിറ്റിക്കും തകർപ്പൻ ജയം. സ്കോട്ടിഷ് ടീം സെൽറ്റികിനെ എവേ ഗ്രൗണ്ടിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് റയൽ വീഴ്ത്തിയപ്പോൾ എവേ ഗ്രൗണ്ടിൽ സ്പാനിഷ് ടീമായ സെവിയ്യയെ മടക്കമില്ലാത്ത നാല് ഗോളുകൾക്കാണ് സിറ്റി പരാജയപ്പെടുത്തിയത്. ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി ഇറ്റാലിയൻ ക്ലബായ യുവൻ്റസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മറികടന്നു. അതേസമയം, ഇംഗ്ലീഷ് ക്ലബ് ചെൽസി ക്രൊയേഷ്യൻ ടീമായ ഡൈനാമോ സാഗ്രെബിനോട് ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെട്ടു.

Read Also: ഡ്യൂറൻഡ് കപ്പ്: ക്വാർട്ടർ പോരാട്ടങ്ങൾക്ക് വെള്ളിയാഴ്ച തുടക്കം; ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് മൊഹമ്മദൻസിനെ നേരിടും

വിനീഷ്യസ് ജൂനിയർ, ലൂക്ക മോഡ്രിച്, എയ്ഡൻ ഹസാർഡ് എന്നിവരാണ് സെൽറ്റികിനെതിരെ റയലിനായി ഗോളുകൾ നേടിയത്. രണ്ടാം പകുതിയിലായിരുന്നു ഗോളുകൾ. 56ആം മിനിട്ടിൽ വിനീഷ്യസ് ഗോൾ വേട്ട ആരംഭിച്ചപ്പോൾ 60, 77 മിനിട്ടുകളിൽ യഥാക്രമം മോഡ്രിച്ചും ഹസാർഡും ഗോൾ വലയം ഭേദിച്ചു. സെവിയ്യക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്കായി എർലിൻ ഹാലൻഡ് ഇരട്ട ഗോൾ നേടി. 20, 67 മിനിട്ടുകളിലായിരുന്നു ഹാലൻഡിൻ്റെ ഗോളുകൾ. 58ആം മിനിട്ടിൽ ഫിൽ ഫോഡനും രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ റൂബൻ ഡിയാസും സിറ്റിയുടെ ഗോൾ സ്കോറർമാരായി. യുവൻ്റസിനെതിരെ പിഎസ്ജിക്കായി രണ്ട് ഗോളുകളും കിലിയൻ എംബാപ്പെയാണ്. യുവന്റസിന്റെ ആശ്വാസ​ഗോൾ സ്കോട്ട് മക്കെന്നിയുടെ വകയായിരുന്നു. മിർസ്ലാവ് ഓർസിച്ചിൻ്റെ ഗോളിലാണ് ഡൈനാമോ സാഗ്രെബ് ചെൽസിയെ അട്ടിമറിച്ചത്.

Story Highlights: champions league real manchester psg chelsea

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here