കൊല്ലത്ത് ട്വന്റിഫോർ വാർത്താ സംഘത്തെ ആക്രമിച്ച സംഭവം; പ്രതികളെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് കെയുഡബ്ല്യുജെ
കൊല്ലത്ത് ട്വന്റിഫോർ വാർത്താ സംഘത്തെ മർദിച്ച സംഭവത്തെ അപലപിച്ച് കേരള പത്രപ്രവർത്തക യൂണിയൻ ( കെയുഡബ്ല്യുജെ ). പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റു ചെയ്യണമെന്ന് കെയുഡബ്ല്യുജെ ആവശ്യപ്പെട്ടു. ആക്രമണത്തിൽ സിഐടിയു ജില്ലാ കമ്മിറ്റിയും പ്രതിഷേധിച്ചു. അക്രമികളെ എത്രയുംവേഗം അറസ്റ്റ് ചെയ്യണമെന്ന് ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
അതേസമയം, വാർത്താ സംഘത്തെ ആക്രമിച്ച പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. കൊല്ലം റിപ്പോർട്ടർ സലിം മാലിക്ക് ഡ്രൈവർ ശ്രീകാന്ത് എന്നിവരെ മർദിച്ചത് മയ്യനാട് സ്വദേശികളാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ പ്രതികൾക്കെല്ലാം തന്നെ ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൂടാതെ ഇവർക്ക് കഞ്ചാവുൾപ്പെടെയുള്ളവ വിൽപ്പന നടത്തുന്ന ലഹരിമാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നുമാണ് കണ്ടെത്തൽ. ബീച്ച് റോഡ് കേന്ദ്രീകരിച്ചുള്ള ഹോട്ടലുകളിൽ പെൺവാണിഭം നടത്തി വന്നതായുള്ള റിപ്പോർട്ടുകളും ഇപ്പോൾ പുറത്തു വരുന്നുണ്ട്.
Read Also: ഇടുക്കിയിൽ തെരുവുനായ ആക്രമണം; അഞ്ച് പേർക്ക് പരിക്ക്
കൊല്ലം ബീച്ച് റോഡിൽ വച്ചായിരുന്നു എട്ടംഗ സംഘം ട്വന്റിഫോർ വാർത്താ സംഘത്തെ ആക്രമിച്ചത്. കൊല്ലം ഈസ്റ്റ് പൊലീസിൽ പരാതി നൽകി.
ട്വന്റിഫോറിന്റെ വാഹനത്തിന് മുന്നിൽ പോയിരുന്നു വാഹനത്തോട് സൈഡ് ആവശ്യപ്പെട്ട് ഹോൺ അടിച്ചതിനെ തുടർന്ന് റോഡിൽ നിന്നിരുന്ന സാമൂഹ്യ വിരുദ്ധർ വാർത്താ സംഘത്തെ ആക്രമിക്കുകയായിരുന്നു. വാഹനമോടിച്ചിരുന്ന ആൾക്ക് ഒരു പരാതിയോ പ്രകോപനമോ ഉണ്ടായിരുന്നില്ല.
പകരം റോഡിൽ നിന്നിരുന്ന എട്ടംഗ സംഘം ട്വന്റിഫോർ വാർത്താ സംഘത്തെ തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നു. ആക്രമിച്ചവർ മദ്യപിച്ചിരുന്നോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധനയിലെ വ്യക്തമാകു. സംഭവത്തിൽ എന്തായാലും പ്രതികളെ പിടികൂടാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്.
Story Highlights: KUWJ wants to arrest the accused immediately
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here