തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി

തൃശൂർ ചാലക്കുടിയിൽ വിവിധയിടങ്ങളിൽ ചുഴലിക്കാറ്റ്. ചാലക്കുടി പുഴയുടെ രണ്ട് തീരങ്ങളിലാണ് കാറ്റ് ആഞ്ഞടിച്ചത്. പടിഞ്ഞാറേ ചാലക്കുടിയിലും മുരിങ്ങൂരും കാറ്റ് വീശി. ഇതേത്തുടർന്ന് പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായി. ( thrissur chalakkudy sudden cyclone )
ശക്തമായ കാറ്റിൽ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു. തൃശൂർ ജില്ലയിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ വീശുന്ന ആറാത്തെ ചുഴലിക്കാറ്റാണിത്. കഴിഞ്ഞ ദിവസം വരന്തരപ്പള്ളി, നന്തിപുലം, ആറ്റപ്പിള്ളി, കല്ലൂർ, മാഞ്ഞൂർ മേഖലകളിൽ ചുഴലിക്കാറ്റുണ്ടായിരുന്നു.
തൃശൂരിൽ തുടർച്ചയായി മിന്നൽ ചുഴലി സംഭവിക്കുന്നതിന്റെ ഭീതിയിലാണ് ജനം. ഇത് നാലാം തവണയാണ് ജില്ലയിൽ മിന്നൽ ചുഴലി ആഞ്ഞടിക്കുന്നത്.
Story Highlights: thrissur chalakkudy sudden cyclone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here