Advertisement

ദുബായിൽ റോ​ഡി​ന്​ ന​ടു​വി​ൽ വാ​ഹ​നം നി​ർ​ത്തി​യിട്ട 7600 ഡ്രൈ​വ​ർ​മാ​ർ​ക്ക് പിഴ

September 13, 2022
Google News 3 minutes Read
7600 drivers fined for stopping vehicles in the middle of the road in Dubai

കൃ​ത്യ​മാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ റോ​ഡി​ന്​ ന​ടു​വി​ൽ വാ​ഹ​നം നി​ർ​ത്തി​യിട്ട 7600 ഡ്രൈ​വ​ർ​മാ​ർ​ക്ക് പിഴചുമത്തി ദു​ബൈ പൊ​ലീ​സ്. ഈ ​വ​ർ​ഷം ആ​ദ്യ​പ​കു​തി​വരെയുള്ള കണക്കനുസരിച്ചാണ് 7600 ഡ്രൈ​വ​ർ​മാ​ർ​ പിഴ അടക്കേണ്ടി വന്നത്. 1000 ദി​ർ​ഹ​മും ആ​റ്​ ബ്ലാ​ക്ക്​ പോ​യ​ന്‍റു​മാ​ണ്​ പി​ഴ. അ​തി​വേ​ഗ പാ​ത​യി​ൽ വാ​ഹ​നം നി​ർ​ത്തു​ന്ന​ത് മൂലമുള്ള അപകടങ്ങൾ വൻ തോതിൽ വർധിക്കുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.​ ക​ഴി​ഞ്ഞ വ​ർ​ഷം 11,565 പേ​ർ​ക്കാ​ണ്​ ഇ​ത്ത​ര​ത്തി​ൽ പി​ഴ ന​ൽ​കി​യ​ത്. ( 7600 drivers fined for stopping vehicles in the middle of the road in Dubai ).

Read Also: ദു​ബൈ ഇ​ൻ​റ​ര്‍നാ​ഷ​ണ​ല്‍ എ​യ​ര്‍പോ​ര്‍ട്ടി​ലെ റ​ണ്‍വേ ന​വീ​ക​ര​ണ കാ​ല​ത്ത്​ എ​യ​ര്‍ ഇ​ന്ത്യ, എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന സ​ര്‍വീ​സു​ക​ള്‍ ഷാ​ര്‍ജ​യി​ലേ​ക്ക് മാ​റും

റോഡിന് നടുവിൽ വാഹനം നി​ർ​ത്തി​യി​ടു​ന്നത് മൂലം ഈ ​വ​ർ​ഷം അ​ഞ്ച്​​ അ​പ​ക​ട​ങ്ങ​ളാ​ണ്​ ഉ​ണ്ടാ​യ​ത്. മൂ​ന്നു​പേ​ർ മ​രി​ക്കു​ക​യും ഒ​മ്പ​തു​ പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. കഴിഞ്ഞ വർഷം 11 അ​പ​ക​ട​ങ്ങ​ളാണ് ഇത്തരത്തിൽ ഉണ്ടായത്. ഇതിൽ എ​ട്ടു​പേ​ർ മ​രി​ക്കു​ക​യും 21 പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

റോ​ഡി​ൽ വാ​ഹ​നം നി​ർ​ത്തി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ന്‍റെ വി​ഡി​യോ അ​ബു​ദാബി പൊ​ലീ​സ്​ പു​റ​ത്തു​വി​ട്ടി​രു​ന്നു.ഇ​ന്ധ​നം തീ​രു​ന്ന​തു​മൂ​ലം വഴിയിലാകുന്ന വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ന്‍റെ വ​ശ​ത്ത്​ ഒ​തു​ക്കി​യി​ട​ണ​മെ​ന്നാണ് പൊ​ലീ​സിന്റെ കർശന നിർദേശം.​ സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​​ത്ത്​ വാ​ഹ​നം ഇ​ട്ട ശേ​ഷം പൊ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കുകയാണ് വേണ്ടത്.

Story Highlights: 7600 drivers fined for stopping vehicles in the middle of the road in Dubai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here