മരണമടഞ്ഞ സഹായിയുടെ മകന്റെ വിവാഹം ഏറ്റെടുത്ത് നടത്തി വിക്രം; വിഡിയോ

40 വർഷം വീട്ടു ജോലിക്കാരനായി തന്നോടൊപ്പം ജോലി ചെയ്ത ആളുടെ മകന്റെ വിവാഹം ഏറ്റെടുത്ത് നടത്തി നടൻ ചിയാൻ വിക്രം.വിവാഹത്തിൽ പങ്കെടുക്കുകയും ക്ഷേത്രത്തിലെത്തി താലി വരന് കൈമാറുകയും ചെയ്‌തു.(chiyan vikram attends household worker son family wedding video)
വിക്രമിന്റെ വീട്ടിൽ ജോലി ചെയ്ജ് വരികെ അടുത്തിടെ മരിച്ച ഒഴിമാരൻ എന്നയാളുടെ മകന്റെ വിവാഹച്ചടങ്ങിലാണ് വിക്രം പങ്കെടുത്തത്. ഒഴിമാരന്റെ മകൻ ദീപക്കിന്റേയും വർഷിണിയുടേയും വിവാഹമായിരുന്നു തിങ്കളാഴ്ച.
തിരുപ്പൂരിലെ കന്തസ്വാമി ക്ഷേത്രത്തിലായിരുന്നു ചടങ്ങുകൾ. വിവാഹച്ചടങ്ങിൽ താലി കൈമാറിയതും വിക്രം തന്നെയാണ്. വിക്രമിന്റെ വീട്ടിൽ തന്നെയാണ് ദീപക്കിന്റെ അമ്മയ്ക്കും ജോലി. ചടങ്ങിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്.
Story Highlights: chiyan vikram attends household worker son family wedding video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here