Advertisement

ഗ്ലോബൽ സോക്കർ കോൺക്ലേവ്; ഗോകുലം കേരള എഫ്‌സിക്ക് രണ്ട് പുരസ്‌കാരങ്ങൾ

September 13, 2022
Google News 3 minutes Read

വനിതാ ഫുട്‌ബോളിനായുള്ള ഗ്ലോബൽ സോക്കർ കോൺക്ലേവിന്റെ മൂന്നാം പതിപ്പിൽ ഗോകുലം കേരള എഫ്‌സി രണ്ട് പുരസ്‌കാരങ്ങൾ നേടി. ഏറ്റവും സ്ഥിരതയുള്ള വനിതാ ഫുട്ബോൾ ടീം, മികച്ച ഇന്ത്യൻ കോച്ച് (വനിതാ ഫുട്ബോൾ) എന്നിവയിലാണ് ​ഗോ​കുലം കേരളയ്ക്ക് പുരസ്കാരം ലഭിച്ചത്.

ഏറ്റവും സ്ഥിരതയുള്ള വനിതാ ഫുട്ബോൾ ടീമിനുള്ള അവാർഡ് മുംബൈയിൽ നടന്ന ചടങ്ങിൽ ഗോകുലം കേരള എഫ്‌സിയുടെ സിഇഒ ഡോ.ബി.അശോക് കുമാർ ഏറ്റുവാങ്ങി. കോൺക്ലേവിൽ വെച്ച് പുതുതായി ചുമതലയേറ്റ എഐഎഫ്എഫ് ജനറൽ സെക്രട്ടറി ഡോ.ഷാജി പ്രഭാകരനാണ് അവാർഡ് സമ്മാനിച്ചത്.

അവാർഡ് ലഭിക്കുന്നത് വലിയ അംഗീകാരണെന്നും ഇന്ത്യയിലെ വനിതാ ഫുട്ബോളിന്റെ വികസനത്തിന് നേതൃത്വം നൽകാനുള്ള ശ്രമങ്ങൾക്ക് ഊർജം പകരുന്നതാണെന്നും ഗോകുലം കേരള എഫ്‌സി സിഇഒ ഡോ.ബി.അശോക് കുമാർ പറഞ്ഞു.
‌‌
ഗോകുലം കേരള എഫ്‌സി വനിതാ ടീമിന്റെ മുൻ മുഖ്യ പരിശീലകനായിരുന്ന ആന്റണി ആൻഡ്രൂസിന് 2021-22 സീസണിലെ പ്രകടനത്തിന് “മികച്ച ഇന്ത്യൻ കോച്ച് (വനിതാ ഫുട്ബോൾ)” അവാർഡ് ലഭിച്ചു. ഗോകുലം കേരള എഫ്‌സിക്കൊപ്പം കഴിഞ്ഞ സീസണിൽ കേരള വനിതാ ലീഗും ഇന്ത്യൻ വനിതാ ലീഗും ആന്റണി നേടിയിരുന്നു. നിലവിൽ ജികെഎഫ്‌സി പുരുഷ ടീമിന്റെ മുഖ്യ പരിശീലകനായ റിച്ചാർഡ് ടോവയുടെ അസിസ്റ്റന്റ് കോച്ചായി അദ്ദേഹം സേവനമനുഷ്ഠിക്കുകയാണ്. ഗ്ലോബൽ സോക്കർ കോൺക്ലേവ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.അമോൽ പാട്ടീലിൽ നിന്ന് ആന്റണി അവാർഡ് ഏറ്റുവാങ്ങി.

Story Highlights: GOKULAM KERALA FC BAGS TWO AWARDS IN THE THIRD EDITION OF GLOBAL SOCCER CONCLAVE FOR WOMEN’S FOOTBALL

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here