അട്ടപ്പാടി മധുവധക്കേസ് : വിചാരണ നടപടികൾ ഇന്നും തുടരും

അട്ടപ്പാടി മധുവധക്കേസിൽ വിചാരണ നടപടികൾ ഇന്നും മണ്ണാർക്കാട് എസ്‌സി എസ്ടി കോടതിയിൽ തുടരും.29 മുതലുള്ള സാക്ഷികളെ കോടതി ഇന്ന് വിസ്തരിക്കും. ( attappadi madhu murder case trial )
ഇന്നലെ 25 മുതൽ 28 വരെയുള്ള സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.ഇതിൽ 27ആം സാക്ഷി സെയ്തലവി നേരത്തെ നൽകിയ മൊഴി മാറ്റി പറഞ്ഞു. ഇതുവരെ 14 സാക്ഷികളാണ് കേസിൽ കൂറുമാറിയത്.
122 സാക്ഷികളുള്ള കേസിൽ ദിവസവും ഇനി അഞ്ച് സാക്ഷികളെ വെച്ച് വിസ്തരിക്കാനാണ് കോടതിയുടെ തീരുമാനം.കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി വിചാരണാ കോടതിക്ക് നിർദേശം നൽകിയിരുന്നു.
Story Highlights: attappadi madhu murder case trial
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here