Advertisement

യുദ്ധം അവസാനിപ്പിക്കാൻ ഞങ്ങളും ആഗ്രഹിക്കുന്നു; മോദിയുമായുള്ള കൂടിക്കാഴ്ചയിൽ പുടിൻ

September 16, 2022
Google News 2 minutes Read
modi-putin

യുക്രൈനുമായുള്ള യുദ്ധം എത്രയും വേഗം പരിഹരിക്കപ്പെടാൻ തങ്ങളും ആഗ്രഹിക്കുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പ്രധാനമന്ത്രി നേരന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയിലായിരുന്നു പുടിന്റെ പരാമർശം. യുക്രൈൻ സംഘർഷത്തെക്കുറിച്ചും അതിലുള്ള നിങ്ങളുടെ ആശങ്കകളെക്കുറിച്ചും അറിയാം. ഇതെല്ലാം എത്രയും വേഗം അവസാനിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ നിങ്ങളെ അറിയിക്കുമെന്നും പുടിൻ പറഞ്ഞു.

ഈ കാലഘട്ടം യുദ്ധങ്ങളുടേതല്ല, ഫോൺ കോളിലൂടെ ഞാൻ അതിനെക്കുറിച്ച് നിങ്ങളോട് സംസാരിച്ചിരുന്നു. സമാധാനത്തിന്റെ പാതയിൽ നമുക്ക് എങ്ങനെ മുന്നോട്ടുപോകാം എന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് നമുക്ക് അവസരം ലഭിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ ഇന്ത്യയും റഷ്യയും പതിറ്റാണ്ടുകളായി പരസ്പരം ഒരുമിച്ചുനിൽക്കുന്നുണ്ടെന്നും പുടിൻ കൂട്ടിച്ചേർത്തു.

Read Also: ഷാങ്ഹായ് ഉച്ചകോടി: നരേന്ദ്രമോദി ഉസ്‌ബെക്കിസ്താനില്‍

അതേസമയം നാളെ ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകളും പുടിൻ നേർന്നു. എന്റെ പ്രിയ സുഹൃത്തേ, നാളെ നിങ്ങൾ നിങ്ങളുടെ ജന്മദിനം ആഘോഷിക്കാൻ പോവുകയാണ്. ആശംസകൾ എന്നുമായിരുന്നു പുടിന്റെ വാക്കുകൾ.

Story Highlights: Putin tells Modi he wants Ukraine war to end as soon as possible

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here