Advertisement

‘മുഖ്യമന്ത്രി കൊടുത്ത കത്തല്ലേ, പ്രേമലേഖനം അല്ലാലോ’ ആവശ്യമില്ലാത്ത പദവിയാണ് ഗവർണർ പദവിയെന്ന് കാനം രാജേന്ദ്രൻ

September 18, 2022
Google News 3 minutes Read
kanam rajendran about cpi stand on lokayukta

ഒരു ആവശ്യവുമില്ലാത്ത പദവിയാണ് ഗവർണർ പദവിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബ്രിട്ടീഷുകാരുടെ കാലത്തെ സംവിധാനം. ഇപ്പോൾ ഈ പദവിയുടെ ആവശ്യമുണ്ടോയെന്ന് ചിന്തിക്കണം. സിപിഐ മലപ്പുറം ജില്ലാ സമ്മേളന വേദിയിലായിരുന്നു കാനത്തിന്‍റെ വിമര്‍ശനം.(governor post is not required in kerala says kanam rajendran)

ഗവർണറുടെ ഇടപെടൽ ജനാധിപത്യത്തിന് അപമാനം. പുതിയ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്നു. കത്ത് പുറത്ത് വിടും എന്ന് പറഞ്ഞാണ് ഭീഷണി. മുഖ്യമന്ത്രി കൊടുത്ത കത്തല്ലേ, പ്രേമലേഖനം അല്ലാലോയെന്നും കാനം ചോദിച്ചു. നിയമസഭ പാസാക്കിയ നിയമം അംഗീകരിക്കാതെ ഗവർണർ ബുദ്ധിമുട്ടിക്കുന്നു.കൊറേ കാലമായി ഇത് സഹിക്കുന്നു.

Read Also: ക്യൂന്‍ എലിസബത്തിന്റെ വിയോഗത്തിന് പിന്നാലെ ഹാരി രാജകുമാരനെ പ്രശംസിച്ചും വില്യമിനെ പരിഹസിച്ചും നെറ്റിസണ്‍സ്

മുഖ്യമന്ത്രിക്കെതിരായ ആരോപണം ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നും ആവ‍ർത്തിച്ചു മുഖ്യമന്ത്രിയെ ഓർത്ത് സഹതാപം തോന്നുന്നു. കണ്ണൂ‍ർ സംഭവത്തിൽ കേസെടുക്കാതിരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം ആണ്. തന്നെ ആക്രമിച്ച ദൃശ്യങ്ങൾ നാളെ പുറത്തുവിടും. ​ഗവർണ‍ക്കെതിരെ ആക്രമണം നടക്കുമ്പോൾ പരാതി കിട്ടിയിട്ട് വേണോ സർക്കാരിന് അന്വേഷിക്കാനെന്നും ഗവര്‍ണര്‍ ചോദിച്ചു. ഇതിനു പിന്നിൽ ​ഗൂഢാലോചനയാണ്. ഇതിന്‍റെ ദൃശ്യങ്ങൾ നാളെ പുറത്തുവിടും. ​ഗവർണർ പോലും ഇന്നാട്ടിൽ സുരക്ഷിതനല്ലെന്നും ​ഗവർണർ പറഞ്ഞു.

Story Highlights: governor post is not required in kerala says kanam rajendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here