Advertisement

ഇന്ത്യൻ ടീമിൽ അരങ്ങേറി തിരികെ എത്തിയപ്പോൾ സ്വീകരിക്കാനെത്തിയത് 60,000ഓളം ആളുകളെന്ന് മുഹമ്മദ് ഷമി

September 18, 2022
Google News 2 minutes Read

ഇന്ത്യൻ ടീമിൽ അരങ്ങേറിയതിനു ശേഷം ആദ്യമായി നാട്ടിൽ തിരികെയെത്തിയപ്പോൾ സ്വീകരിക്കാനെത്തിയത് 60,000ഓളം ആളുകളെന്ന് പേസർ മുഹമ്മദ് ഷമി. തൻ്റെ ഐപിഎൽ ടീമായ ഗുജറാത്ത് ടൈറ്റൻസ് പങ്കുവച്ച വിഡിയോയിലാണ് ഷമിയുടെ വെളിപ്പെടുത്തൽ. ഒരു സെലബ്രറ്റിയായെന്ന തോന്നൽ എപ്പോഴാണ് ഉണ്ടായതെന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ഷമി. 2013 ജനുവരിയിൽ പാകിസ്താനെതിരെയാണ് ഷമി അരങ്ങേറിയത്.

Read Also: ഗോളാഘോഷത്തിൻ്റെ പേരിൽ വംശീയാധിക്ഷേപം; വിനീഷ്യസ് ജൂനിയറിനു പിന്തുണയുമായി നെയ്‌മറും പെലെയും

“ഇന്ത്യക്കായി അരങ്ങേറി തിരിച്ചുവരികയാണ്. ഡൽഹിയിലെ ഹോട്ടലിൽ നിന്ന് വീട്ടിലെത്താൻ വേണ്ടത് മൂന്ന് മണിക്കൂറാണ്. പാതിവഴിയിലെത്തിയപ്പോൾ ഞാൻ പിതാവിനെ വിളിച്ച് വീട്ടിലേക്ക് വരികയാണെന്നറിയിച്ചു. അപ്പോ പിതാവ് പറഞ്ഞു, വീട്ടിലേക്ക് വരണ്ട. അമ്മൂമ്മയുടെ വീട്ടിലേക്ക് വരൂ എന്ന്. അയൽക്കാർക്ക് നിന്നെ സ്വാഗതം ചെയ്യണമെന്നുണ്ട്. ഒരു കേക്ക് മുറിച്ച് പോവാമെന്നും പറഞ്ഞു. ഞാൻ സമ്മതിച്ചു. ടൗണിലെത്തിയപ്പോൾ അവിടെ എനിക്ക് സ്വാഗതം പറഞ്ഞുകൊണ്ടുള്ള ഒരു ബോർഡ് കണ്ടു. അവിടെ ജനസാഗരമാണ്. ഡ്രൈവറോട് വണ്ടി നിർത്താൻ പറഞ്ഞിട്ട് ഞാൻ വീണ്ടും പിതാവിനെ വിളിച്ചു. എത്ര ആളുകളുണ്ടെന്ന് ചോദിച്ചപ്പോൾ തനിക്ക് പോലും അറിയില്ലെന്ന് പിതാവ് പറഞ്ഞു. എന്നെ സ്വാഗതം ചെയ്യാൻ 50000-60000 പേരാണ് എത്തിയത്. പ്രദേശത്തെ എല്ലാ മനുഷ്യരും ആ ഹൈവേയിൽ ഉണ്ടായിരുന്നു. ആ ദിവസം വളരെ സ്പെഷ്യലായി തോന്നി. ജീവിതത്തിൽ എന്തോ സാധിച്ചു എന്ന് തോന്നി.”- ഷമി പറയുന്നു.

Read Also: രാഹുലും പന്തുമൊക്കെ എൻ്റെ ടീമിനു വേണ്ടിയാണ് കളിക്കുന്നത്, അവരോട് മത്സരമില്ല: സഞ്ജു സാംസൺ

ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളുടെ ബലത്തിലാണ് 2013ൽ ഷമി ഇന്ത്യക്കായി അരങ്ങേറുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ അശോക് ഡിണ്ടയ്ക്ക് പകരം ടീമിലെത്തിയ ഷമി 9 ഓവറിൽ 23 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.

Story Highlights: mohammed shami about india debut

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here