നടി ജാക്വിലിൻ ഫെർണാണ്ടസിനെ ഇന്ന് വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്യും

സുകേഷ് ചന്ദ്രശേഖർ പ്രതിയായ 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ നടി ജാക്വിലിൻ ഫെർണാണ്ടസിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഡൽഹിയിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിൽ ഹാജരാകാനാണ് നിർദ്ദേശം. കേസിൽ നാലാം തവണയാണ് അന്വേഷസംഘം നടിയെ ചോദ്യം ചെയ്യുന്നത്.സുകേഷ് ചന്ദ്രശേഖറിൽ നിന്ന് സ്വീകരിച്ച സമ്മാനങ്ങളെ സംബന്ധിച്ചാകും പോലീസിൻറെ അന്വേഷണം.കേസിൽ നടി നോറ ഫത്തേഹിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ( actress jacqueline fernandez to be questioned today )
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ബുധനാഴ്ചയും ജാക്വിലിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഡൽഹി പോലീസിന്റെ പ്രത്യേക സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എട്ടു മണിക്കൂറാണ് ജാക്വിലിൻ ഫെർണാണ്ടസിനെ ചോദ്യം ചെയ്തത്.വിപുലമായ ചോദ്യാവലിയുമായാണ് അന്വേഷണം സംഘം ചോദ്യം ചെയ്തത്. നടിയുടെ സുഹൃത്തായ പിങ്കി ഇറാനിയെയും ചോദ്യം ചെയ്തു.
സുകേഷിൽ നിന്ന് കൈപ്പറ്റിയ പത്തു കോടി രൂപ വില വരുന്ന സമ്മാനങ്ങൾ സംബന്ധിച്ച് വിവരങ്ങളാണ് ഡൽഹി പൊലീസ് തേടിയത്. സുകേഷുമായുള്ള ജാക്വിലിന്റെ കൂടിക്കാഴ്ച വിശദാംശങ്ങളും അന്വേഷണ സംഘം തേടി. കഴിഞ്ഞവർഷം ഫെബ്രുവരിക്കും ഓഗസ്റ്റിനും ഇടയിലായിരുന്നു കൂടികാഴ്ച. ഇതിന് പുറമെ കേസിൽ നേരത്തെ 2 തവണ ഇഡിയും ,ഡൽഹി പൊലീസും നടിയെ ചോദ്യം ചെയ്തിരുന്നു.
Story Highlights: actress Jacqueline Fernandez to be questioned today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here