കൊച്ചിയിലെ വളർത്ത് നായകൾക്ക് ഇന്ന് മുതൽ പേവിഷ പ്രതിരോധ വാക്‌സിൻ ഡ്രൈവ്

കൊച്ചിയിലെ വളർത്ത് നായകൾക്ക് ഇന്ന് മുതൽ പേവിഷ പ്രതിരോധ വാക്‌സിൻ ഡ്രൈവ്. എല്ലാ വളർത്തു നായകൾക്കും ഈമാസം അവസാനത്തോടെ പേവിഷ പ്രതിരോധ വാക്‌സിൻ നൽകുകയാണ് ലക്ഷ്യം. ഇന്ന് മുതൽ അടുത്ത മാസം ഇരുപത് വരെ വാക്‌സിനേഷൻ ക്യാമ്പുകൾ പ്രവർത്തിക്കും. ( kochi pet dogs anti rabies vaccination drive )
എറണാകുളം ജില്ലയിൽ പതിനാല് ഹോട്ട് സ്‌പോട്ടുകളാണ് മൃഗ സംരക്ഷണ വകുപ്പ് കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ ഏഴുമാസത്തിനിടെ ഓരോ ജില്ലയിലും നായ കടിയ്ക്ക് ചികിത്സ നൽകിയ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജ് വരെയുള്ള ആരോഗ്യകേന്ദ്രങ്ങളെ അടിസ്ഥാനമാക്കിയുള്ള പട്ടികയാണ് ഹോട്ട് സ്‌പോട്ടായി നൽകിയത്. 4841 കേസ് റിപ്പോർട്ട് ചെയ്ത തൃശൂർ മെഡിക്കൽ കോളേജും ഒരു കേസ് മാത്രം റിപ്പോർട്ട് ചെയ്ത വയനാട് കുറുക്കംമൂലയും ഹോട്ട് സ്പോട്ട് പട്ടികയിലുണ്ട്.
Read Also: ചികിത്സയ്ക്കിടെ മൃഗ ഡോക്ടറെ കടിച്ച നായയ്ക്ക് പേ വിഷബാധ
ആരോഗ്യവകുപ്പ് നൽകിയ പട്ടികഅനുസരിച്ച് 507 ഹോട്ട് സ്‌പോട്ടുകളിൽ ഏറ്റവും കൂടുതലുള്ളത് പത്തനംത്തിട്ടയിലാണ് 64 എണ്ണം. തൃശൂർ 58,എറണാകുളം 53,ആലപ്പുഴ 39 ഉം ഹോട്ട് സ്‌പോട്ടുകൾ ഉണ്ട്. വയനാട്, പാലക്കാട് ജില്ലകളിൽ 32 വീതവും ഇടുക്കി തുരുവനന്തപുരം ജില്ലകളിൽ 31 വീതവും ഹോട്ട് സ്‌പോട്ടുകളാണ്. കോഴിക്കോട് ജില്ലയിൽ 30 ഉം മലപ്പുറം, കൊല്ലം, കാസർകോട് ജില്ലകളിൽ 29വീതം ഹോട്ട് സ്‌പോട്ടുകളും കണ്ടെത്തി. 25 വീതം ഹോട്ട് സ്‌പോട്ടുകളുള്ള കോട്ടയം കണ്ണൂർ ജില്ലകളാണ് പിന്നിൽ.
Story Highlights: kochi pet dogs anti rabies vaccination drive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here