മൂന്നര ഏക്കറോളം ഭൂമിയും വീടും ജപ്തിയുടെ പേരിൽ തട്ടിയെടുത്തുവരോടുള്ള പ്രതിഷേധം; കഴിഞ്ഞ 20 വർഷമായി ഉൾവനത്തിൽ ജീവിച്ച് ഒരു മനുഷ്യൻ

കഴിഞ്ഞ ഇരുപത് വർഷമായി കർണാടകയിലെ സുള്ള്യ ഉൾവനത്തിനുള്ളിൽ ജീവിക്കുന്ന ഒരു മനുഷ്യനുണ്ട്. അന്യായമായി തൻറെ വീടും ഭൂമിയും തട്ടിയെടുത്തവരോടുള്ള പ്രതിഷേധമാണ് കെമ്രാജെയിലെ ചന്ദ്രശേഖര ഗൗഡയുടെ ജീവിതം. അന്ന് കാട് കയറിയപ്പോൾ കുടെയുണ്ടായിരുന്ന ഏറെ പഴകിയൊരു കാറാണ് ചന്ദ്രശേഖരയ്ക്ക് ഇന്നും ആശ്രയം. ( man lives in sulya forest )
എല്ലാം നഷ്ടപ്പെട്ടുവെന്ന് കരുതിയ നിമിഷത്തിലാണ് കൈയ്യിലുണ്ടായിരുന്ന കാറുമായി ചന്ദ്രശേഖര കാടുകയറിയത്. പഴയ ഫിയറ്റ് കാറിന്റെ എഞ്ചിൻ നിലച്ച ഉൾവനത്തിൽ ആ യാത്ര അവസാനിച്ചു. ചെന്നെത്തിയ വന്യതയിൽ കാറിനെ മറച്ചുകെട്ടി പുതിയ ജീവിതം.
പിന്നീടിങ്ങോട്ട് നീണ്ട ഇരുപത് വർഷങ്ങൾ വന്യതയിലെ ജീവിതം എന്തിന് തെരഞ്ഞെടുത്തുവെന്ന് ചോദിച്ചാൽ തീഷ്ണമായ മറുപടിയുണ്ട് ചന്ദ്രശേഖരയ്ക്ക്. സ്വന്തമായി ഉണ്ടായിരുന്ന മൂന്നര ഏക്കറോളം ഭൂമിയും വീടും ജപ്തിയുടെ പേരിൽ തട്ടിയെടുത്തുവരോടുള്ള പ്രതിഷേധമാണ് ചന്ദ്രശേഖരയുടെ ജീവിതം.
കാറിലെ അന്തിയുറക്കവും, വരുമാനത്തിനായുള്ള വട്ടി നിർമാണവുമായി ജീവിതം മുന്നോട്ടുപോകുന്നു. നീതി നിഷേധിച്ച നിയമം തിരുത്തപ്പെടുന്നതുവരെ ജീവിത മാറ്റമില്ലെന്ന നിശ്ചയതാർഢ്യത്തോടെ…
Story Highlights: man lives in sulya forest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here