ഒരു ദിവസം എത്ര കപ്പ് ചായ കുടിക്കാം ? ചായ കുടി അമിതമായാൽ ഭയക്കണം

ലോകത്തെ ഏറ്റവും പ്രിയപ്പെട്ട പാനീയങ്ങളിൽ ഒന്നാണ് ചായ. നല്ല ചൂട് ചായ കുടിക്കുമ്പോൾ കിട്ടുന്ന സുഖം പറഞ്ഞറിയിക്കാൻ പറ്റില്ല. ചിലർക്ക് കട്ടനോടാണ് താത്പര്യമെങ്കിൽ മറ്റ് ചിലർക്ക നല്ല പാലൊഴിച്ച ചായയോടാണ് പ്രിയം. നിങ്ങൾ ഇത്തരത്തിലൊരു ചായ പ്രിയനാണോ ? ഒരു ദിവസം എത്ര കപ്പ് ചായ കുടിക്കാറുണ്ട് ? ഉത്തരം രണ്ടെന്നോ മൂന്നെന്നോ ആണോ ? അതോ അതിൽ കൂടുതലോ ? ചായ കുടി അമിതമായാൽ ഭയക്കേണ്ടതുണ്ട്… ( side effects of having tea )
ഒരു ദിവസം മൂന്ന് മുതൽ 4 കപ്പ് വരെ ചായ വില്ലനല്ല. പക്ഷേ ഇതിലും കുടുതൽചായ കുടിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ നിങ്ങളുടെ ആരോഗ്യത്തെ ചായ ദോഷകരമായ രീതിയിൽ ബാധിക്കും.
ശരീരത്തിൽ അയേൺ ആകിരണം ചെയ്യുന്നത് കുറക്കാൻ അമിത ചായ ഉപയോഗം കാരണമാകും. ടാനിൻ എന്ന പദാർത്ഥം ചായയിലുണ്ട്. ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന അയേൺ ഈ ടാനിൻ ആകിരണം ചെയ്യും. അതുകൊണ്ട് തന്നെ ശരീരത്തിന് അയേൺ ലഭിക്കില്ല. കുറഞ്ഞ അളവിൽ ടാനിൻ ശരീരത്തിലുണ്ടെങ്കിൽ അത് പ്രശ്നമില്ല. പക്ഷേ ചായ കുടി അമിതമാകുന്നത് മൂലം ശരീരത്തിൽ അമിതമായി ഉണ്ടാകുന്ന ടാനിൻ നമ്മുടെ അയേൺ ആകിരണത്തിന് പ്രതിസന്ധി സൃഷ്ടിക്കും. ലോകത്തെ തന്നെ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ന്യൂട്രിയന്റ് ഡെഫിഷ്യൻസ് അയേണിന്റേതാണ്.
Read Also: ദിവസവും ചായ കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കുമോ? പഠനറിപ്പോർട്ടിൽ പറയുന്നത്…
ചായ കുടി അമിതമാകുന്നത് ഉത്കണ്ഠ, പിരിമുറുക്കം എന്നിവയ്ക്ക് കാരണമാകും. ഉറക്കം കുറയാനും ചായ കാരണമാകാറുണ്ട്. ഓഫിസിലേ ജേലി സ്ഥലങ്ങളിലോ ഉറക്കം വരുമ്പോൾ ഒരു കപ്പ് ചൂട് ചായ കുടിക്കുന്നത് ഉന്മേഷം നൽകുന്നതായി ശ്രദ്ധിച്ചിട്ടില്ലേ ? ചായ ഉറക്കത്തെ ആട്ടിപ്പായിക്കുന്നു. പ്രതിദിനം രണ്ടോ മൂന്നോ കപ്പ് ചായ പ്രശ്നക്കാരനല്ല. അതിൽ കൂടുതൽ ചായ കുടിച്ചാൽ നിങ്ങളുടെ ഉറക്കത്തെ ഇത് സാരമായി ബാധിച്ചേക്കാം.
അധികം ചായ കുടിച്ചാൽ അത് നെഞ്ചെരിച്ചിലും കാരണമായേക്കാം. ഒപ്പം തലവേദനയ്ക്കും കാരണമാകാം. ചെറിയ അളവിൽ ചാട കുടിക്കുമ്പോൾ നിങ്ങളുടെ തലവേദന മാറുന്നതായി ശ്രദ്ധിച്ചിട്ടല്ലേ ? പക്ഷേ അമിതമായാൽ ഇത് തിരിച്ചടിക്കും.
അഡിക്ഷൻ ഉണ്ടാക്കുന്ന പാനീയമാണ് ചായ. ഒരു ദിവസരം രാവിലെ ചായ കിട്ടിയില്ലെങ്കിൽ പലരിലും തലവേദന, ക്ഷീണം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.
Story Highlights: side effects of having tea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here