Advertisement

മികച്ച നിക്ഷേപ പദ്ധതികളാണോ തിരയുന്നത്? ഈ പദ്ധതികളെ കുറിച്ചറിയാം….

September 25, 2022
Google News 2 minutes Read
Best Safe Investments Of 2022

നിക്ഷേപത്തിന്റെ കാര്യത്തില്‍ കൊവിഡിന് ശേഷമുള്ള അവസ്ഥകളും അവസരങ്ങളും മുന്‍പത്തേതില്‍ നിന്ന് ഏറെ വ്യത്യസ്തമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. സുസ്ഥിരമായ ആദായം നല്‍കാന്‍ സാധ്യതയുള്ള നിക്ഷേപ പദ്ധതികളാണ് ശ്രദ്ധയോടെ ഇനിയുള്ള സമയങ്ങളില്‍ തെരഞ്ഞടുക്കേണ്ടതെന്ന് ചുരുക്കം. ഇത്തരത്തില്‍ മികച്ച ചില നിക്ഷേപ ഓപ്ഷനുകളെ കുറിച്ചാണ് ഫോബ്‌സ് അഡൈ്വസര്‍ ഇന്ത്യ പറയുന്നത്…(Best Safe Investments Of 2022)

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)

ദീര്‍ഘകാലത്തേക്ക് തുടങ്ങാന്‍ പറ്റിയ നിക്ഷേപമാണ് പിപിഎഫ് അഥവാ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. ഇന്ത്യയില്‍ താമസമാക്കിയ ഏതൊരു ഇന്ത്യന്‍ പൗരനും പിപിഎഫ് അക്കൗണ്ട് ആരംഭിക്കാം. ഓണ്‍ലൈന്‍ വഴിയോ പോസ്റ്റ് ഓഫിസ് വഴിയോ, ബാങ്ക് ശാഖകളിലൂടെയോ പിപിഎഫ് ആരംഭിക്കാം. 500 രൂപയാണ് പിപിഎഫിലേക്ക് നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക. 1.5 ലക്ഷം രൂപയാണ് ഏറ്റവും കൂടിയ നിക്ഷേപം. ഒരു സാമ്പത്തിക വര്‍ഷത്തില്‍ 12 തവണ വരെ നിക്ഷേപിക്കാം.

പിപിഎഫ് അക്കൗണ്ട് തുടങ്ങാന്‍ പ്രായം പ്രശ്‌നമല്ല. കുട്ടികളുടെ പേരിലാണ് തുടങ്ങുന്നതെങ്കില്‍ അവര്‍ക്ക് 18 വയസാകുന്നത് വരെ രക്ഷിതാക്കളായിരിക്കും അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്.

15 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഫണ്ട് പൂര്‍ണമായി പിന്‍വലിക്കാന്‍ സാധിക്കൂവെങ്കിലും ഏഴ് വര്‍ഷം പൂര്‍ത്തീകരിച്ചാല്‍ ഭാഗിക പിന്‍വലിക്കല്‍ അനുവദിക്കും. നിലവില്‍ 7.1% പലിശയാണ് പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്നത്. പിപിഎഫിലെ നിക്ഷേപം പൂര്‍ണ്ണമായും നികുതി ഇളവ് ഉള്ളവയാണ്. കാലവധിയില്‍ ലഭിക്കുന്ന തുകയ്ക്കും പൂര്‍ണമായ നികുതി ഇളവ് ലഭിക്കും.

മണി സേവിങ് സര്‍ട്ടിഫിക്കേറ്റ്(എന്‍എസ്‌സി)

റിസ്‌ക്-ഫ്രീ ഇന്‍വെസ്റ്റ്‌മെന്റാണ് ലക്ഷ്യമിടുന്നതെങ്കില്‍ എന്‍എസ്‌സി എന്ന സ്ഥിര നിക്ഷേപ പദ്ധതി തെരഞ്ഞെടുക്കാവുന്നതാണ്. പൊതു, സ്വകാര്യ ബാങ്കുകള്‍ വഴിയും പോസ്റ്റ് ഓഫീസ് വഴിയും പദ്ധതി തുടങ്ങാം. എന്‍എസ്‌സിയില്‍ കുറഞ്ഞ നിക്ഷേപ തുക 1,000 രൂപയാണ്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ 12 തവണകളായി തുക നിക്ഷേപിക്കാം, അല്ലെങ്കില്‍ ഒറ്റയടിക്ക് നിക്ഷേപിക്കാം.നിക്ഷേപത്തിന് ഉയര്‍ന്ന പരിധിയില്ല. ഓരോ സാമ്പത്തിക വര്‍ഷ പാദത്തിലും ധനമന്ത്രാലയം പ്രഖ്യാപിക്കുന്ന തരത്തിലായിരിക്കും എന്‍എസ്‌സിയുടെ പലിശനിരക്ക്. അഞ്ച് വര്‍ഷം കാലാവധിയുള്ള ഈ പദ്ധതിയില്‍, നിക്ഷേപകന്‍ മരണപ്പെട്ടാല്‍ തുക പിന്‍വലിക്കാനാകും.

Read Also:Money saving: ആയിരം മുതല്‍ നിക്ഷേപിച്ച് 10 ലക്ഷം വരെ നേടാം; കിസാന്‍ വികാസ് പത്രയിലൂടെ

പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം

വ്യക്തിഗത അക്കൗണ്ടിലും ജോയിന്റ് അക്കൗണ്ടിലും ഈ പദ്ധതി തുടങ്ങാം. പ്രതിമാസം 6.60 ശതമാനമാണ് പലിശ നിരക്ക്. ജോയിന്റ് അക്കൗണ്ടില്‍ മുതിര്‍ന്ന മൂന്ന് പൗരന്മാര്‍ വരെയാകാം. 1000 രൂപയാണ് കുറഞ്ഞ നിക്ഷേപതുക. അഞ്ച് വര്‍ഷത്തിന് ശേഷം അക്കൗണ്ട് ക്ലോസ് ചെയ്യാം. ഇനി, കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് നിക്ഷേപകന്‍ മരിച്ചാല്‍ നോമിനികള്‍ക്ക് ക്ലെയിം ഫയല്‍ ചെയ്യാനാകും. നിക്ഷേപകന്റെ സേവിംഗ്‌സ് അക്കൗണ്ടിലേക്കോ ഇലക്ട്രോണിക് ക്ലിയറന്‍സ് സേവനത്തിലൂടെയോ പലിശ തുക സ്വയമേ ക്രെഡിറ്റ് ചെയ്യാവുന്നതാണ്. നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നികുതി ബാധകമാണ്.

Read Also: എസ്ബിഐ ബാങ്ക് പണമിടപാടുകൾക്ക് ഇനി ഗ്രീൻ കാർഡ് നിർബന്ധമോ ? എന്താണ് ഗ്രീൻ കാർഡ് ?

നാഷണല്‍ പെന്‍ഷന്‍ സ്‌കീം, ഗവണ്‍മെന്റ് ബോണ്ട്, സൊവെറിന്‍ ഗോള്‍ഡ് ബോണ്ട്, ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് തുടങ്ങിയ നിരവധി പദ്ധതികളും ഇവയ്‌ക്കൊപ്പം ഉള്‍പ്പെടുന്നു.

Story Highlights: Best Safe Investments Of 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here