സുഹൃത്തിന്റെ പിതാവിനായി സ്വന്തം കരള്‍ പകുത്തു നല്‍കി; രഞ്ജുവിന്റെ ജീവിതം ഇന്ന് ഇരുട്ടില്‍

സുഹൃത്തിന്റെ പിതാവിനായി സ്വന്തം കരള്‍ പകുത്തു നല്‍കിയ നല്ല മനസ്സിനുടമ ഇന്ന് ദുരിതമനുഭവിക്കുകയാണ്. തിരുവനന്തപുരം സ്വദേശിയായ രഞ്ജുവാണ് കരള്‍ പകുത്തുനല്‍കിയ ശസ്ത്രക്രിയയ്ക്ക് ശേഷം പക്ഷാഘാതം വന്ന കിടപ്പിലായത്. കരള്‍ നല്‍കിയെങ്കിലും സഹായിച്ച സുഹൃത്ത് കയ്യൊഴിഞ്ഞതോടെ ഇനിയെന്ത് എന്നാലോചിച്ച് ദുരിത ജീവിതം നയിക്കുകയാണ് ഈ കുടുംബം. രഞ്ജുവിന്റെ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം ഈ കുടുംബത്തിന് ആവശ്യമാണ്.
ബഹ്‌റൈനില്‍ ജോലിയുണ്ടായിരുന്ന രഞ്ജു ലീവിനായി നാട്ടിലെത്തിയപ്പോഴാണ് പിതാവിന് കരള്‍ രോഗമാണെന്നും ശസ്ത്രക്രിയ ചെയ്യണമെന്നും സുഹൃത്ത് പറയുന്നത്. രഞ്ജുവിന്റെ രക്ത ഗ്രൂപ്പ് യോജിക്കുന്നതിനാല്‍ സഹായിക്കണമെന്ന് സുഹൃത്ത് അപേക്ഷിച്ചു. പിന്നെ മറ്റൊന്നും ആലോചിക്കാതെ രഞ്ജു തന്റെ കരള്‍ ആ പിതാവിനായി പകുത്തു നല്‍കി. പക്ഷേ ശസ്ത്രക്രിയ കഴിഞ്ഞതോടെ ജീവിതം കിടപ്പിലായി….
Read Also: സുമനസുകളുടെ കനിവ് തേടി വൈക്കത്തെ ഈ കുടുംബം
ആശുപത്രി ബില്‍ അടച്ചു മടങ്ങിയ സുഹൃത്ത് പിന്നീട് വിളിച്ചാല്‍ പോലും ഫോണ്‍ എടുക്കാതെയായെന്ന് രഞ്ജുവിന്റെ സഹോദരി രശ്മി പറയുന്നു. രഞ്ജുവിന്റെ ചികിത്സയ്ക്കായി ഇതിനോടകം പത്തുലക്ഷം രൂപയോളം ചെലവായി. തുടര്‍ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുകയാണ് ഇവര്‍.
ദുബായില്‍ നിന്ന് നാട്ടില്‍ കോഴ്‌സ് പഠിക്കാനാണ് സഹോദരി രശ്മി. ഇന്ന് രശ്മി മാത്രമാണ് രഞ്ജുവിന് കൂട്ടായുള്ളത്. തിരുവനന്തപുരം സ്വദേശിയായ രഞ്ജു നിലവില്‍ ചികിത്സക്കായി എറണാകുളം മാമംഗലത്ത് കഴിയുകയാണ്.
രഞ്ജുവിന്റെ കുടുംബത്തെ സഹായിക്കാം:
Resmi R
A/C NO: 0114053000109508
IFSC : SIBL0000114
South Indian Bank
Attingal branch
Story Highlights: man needs financial help after surgery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here