Advertisement

ഡെപ്പ് – ഹേഡ് വാദം അഭ്രപാളിയിലേക്ക്; ട്രെയിലർ

September 29, 2022
Google News 2 minutes Read
heard depp trial movie

ഹോളിവുഡ് താരദമ്പതികളായിരുന്നു ആംബർ ഹേഡ് – ജോണി ഡെപ്പ് വാദം അഭ്രപാളിയിലേക്ക്. ടുബി ഒരുക്കുന്ന സിനിമയുടെ ട്രെയിലർ പുറത്തുവന്നു. ‘ഹോട്ട് ടേക്ക്: ദി ഡെപ്പ്/ ഹേഡ് ട്രയൽ’ എന്ന പേരിലാണ് സിനിമ ഒരുങ്ങുക. മാർക് ഹപ്കയാണ് ഡെപ്പിൻ്റെ വേഷത്തിലെത്തുക. മേഗൻ ഡേവിസ് ആംബർ ഹേഡിൻ്റെ വേഷത്തിലെത്തും. സാറ ലോമാൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. (heard depp trial movie)

Read Also: എന്‍എഫ്ടി വില്‍പ്പനയിലൂടെ ലഭിച്ച വലിയ തുക ആംബര്‍ ഹേഡുമായി ബന്ധപ്പെട്ട ചാരിറ്റിക്ക്; ജോണി ഡെപ്പിന് കയ്യടിച്ച് ആരാധകര്‍

വാർത്തകളിൽ ഏറെ ഇടംപിടിച്ച ഒന്നായിരുന്നു ജോണി ഡെപ്പും ആംബർ ഹേഡും തമ്മിലുള്ള വിവാഹമോചനം. നീണ്ട വാദ പ്രതിവാദങ്ങൾക്കൊടുവിൽ മാനനഷ്ടക്കേസിൽ ഹോളിവുഡ് താരം ജോണി ഡെപ്പിന് അനുകൂല വിർജീനിയ കോടതി വിധി പുറപ്പെടുവിക്കുകയും ചെയ്തു. 2018ൽ നടിയും ജോണി ഡെപ്പിന്റെ ഭാര്യയുമായ ആംബർ ഹേർഡ് എഴുതിയ ലേഖനം ജോണി ഡെപ്പിന് മാനഹാനി വരുത്തിയെന്ന് ഏഴംഗ ജ്യൂറി വിലയിരുത്തുകയും ചെയ്തിരുന്നു.

ആംബർ ഹേർഡ് ജോണി ഡെപ്പിന് നഷ്ടപരിഹാരമായി 15 മില്യൺ ഡോളർ നൽകണമെന്ന് കോടതി ഉത്തരവിട്ടു. വിധി തന്നെ തകർത്തുവെന്ന് ആംബർ ഹേർഡ് പ്രതികരിച്ചിരുന്നു.

വാഷിം​ഗ്ടൺ പോസ്റ്റിന്റെ ഓപ്-എഡ് പേജിലായിരുന്നു ആംബർ ഹേർഡിന്റെ ലേഖനം. സെക്ഷ്വൽ വയലൻസ് എന്ന പേരിലെഴുതിയ ലേഖനത്തിൽ ​ഗാർഹിക പീഡനത്തിന്റെ പ്രതിനിധിയായാണ് ഹേർഡ് സ്വയം ചിത്രീകരിച്ചത്. ലേഖനത്തിൽ ഡെപ്പിന്റെ പേര് പരാമർശിക്കുന്നില്ലെങ്കിൽ കൂടി താനാണ് ലേഖനത്തിൽ പ്രതി സ്ഥാനത്തെന്ന് ചൂണ്ടിക്കാട്ടി 50 മില്യൺ ഡോളറിന്റെ മാനനഷ്ടക്കേസുമായി ജോണി ഡെപ്പ് കോടതിയെ സമീപിക്കുകയായിരുന്നു.

Read Also: വീടിന്റെ ഒരു ഭാഗത്തിന്റെ വില 13.7 കോടി രൂപ; ജോണി ഡെപ്പും ആംബര്‍ ഹേഡും താമസിച്ചിരുന്ന വീട് വില്‍പ്പനയ്ക്ക്…

എന്നാൽ ആംബർ ഹേർഡിന്റെ വാദങ്ങൾ കളവാണെന്ന് ഡെയ്ലി മെയിൽ മാധ്യമത്തോട് പ്രതികരിച്ച ഡെപ്പിന്റെ അഭിഭാഷകന്റെ പരാമർശം വന്നതോടെ ആംബർ ഹേർഡും മാനനഷ്ടക്കേസ് ഫയൽ ചെയ്തു. 100 മില്യൺ ഡോളറിന്റെ മാനനഷ്ടക്കേസാണ് ജോണി ഡെപ്പിനെതിരെ നൽകിയത്. ഈ കേസിൽ കോടതി ജോണി ഡെപ്പിന് 2 മില്യൺ ഡോളറാണ് പിഴ ചുമത്തിയത്.

2015 ലായിരുന്നു ജോണി ഡെപ്പും ആംബർ ഹേർഡും വിവാഹിതരായത്. തുടർന്ന് 2017 ൽ ഇരുവരും വേർപിരിഞ്ഞു.

Story Highlights: amber heard johnny depp trial movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here