വൃദ്ധരായ ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ; ഇവർ തനിച്ചായിരുന്നു താമസം

പാലക്കുഴ ഉപ്പുകണ്ടത്ത് വൃദ്ധരായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കരിമ്പന ഉപ്പു കണ്ടം ഭാഗത്ത് നെല്ലിക്കൽ വീട്ടിൽ വെള്ളക്കിളി (70), ഭാര്യ ഓമന (65) എന്നിവരെയാണ് വീട്ടിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്.
രണ്ട് പെൺമക്കളെയും വിവാഹം കഴിച്ചയച്ചതിനാൽ പ്രായമായ ഇവർ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ( Old couple lying dead at home ).
Read Also:തിളച്ച പാൽ ദേഹത്ത് വീണ് ഒന്നര വയസുകാരി മരിച്ചു
കഴിഞ്ഞ കുറേ ദിവസമായി വെള്ളക്കിളിയെ ജംഗ്ഷനിലേക്ക് കാണാത്തതിനെ തുടർന്ന് ആളുകൾ വീട്ടിലെത്തിയപ്പോഴാണ് മരണപ്പെട്ടു കിടക്കുന്നതായി കണ്ടത്. ഇവരുടെ വീടിനടുത്ത് മറ്റ് വീടുകൾ ഇല്ല. ശവശരീരത്തിന് നാലുദിവസത്തോളം പഴക്കം തോന്നിക്കുന്നുണ്ട്. കൂത്താട്ടുകുളം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Story Highlights: Old couple lying dead at home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here