Advertisement

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കെ.എസ്.ആർ.ടി.സിക്ക് കല്ലെറിഞ്ഞവരെ കസ്റ്റഡിയിലെടുത്തു

September 29, 2022
Google News 1 minute Read
Popular Front Hartal; Raid in Pathanamthitta

പോപ്പുലർ ഫ്രണ്ട് ഹർത്താൽ അതിക്രമവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിൽ വീണ്ടും റെയ്ഡ്. കുലശേഖര പേട്ട സ്വദേശികളായ ഷെഫീഖ്, അൻസുദീൻ, ഷെമീർ ഖാൻ, മുഹമ്മദ് അലീഷ് എന്നിവരെ കസ്റ്റഡിയിലെടുത്തു. പത്തനംതിട്ടയിൽ വച്ച് കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞ കേസിലെ പ്രതികളാണ് നാല് പേരും. 4 ഇടത്താണ് ഒരെ സമയം പരിശോധന നടക്കുന്നത്. ഹർത്താൽ ദിനത്തിലെ അക്രമ സംഭവങ്ങളിൽ കോഴിക്കോട് ഒരാൾ കൂടി അറസ്റ്റിലായി. കോഴിക്കോട് വടകര അഴിയൂർ സ്വദേശി മൻസൂദാണ് പിടിയിലായത്. ഹർത്താൽ ദിനത്തിൽ ലോഡുമായി പോകുകയായിരുന്ന ലോറി അക്രമിച്ച കേസിലാണ് അറിസ്റ്റ്.

അതേസമയം, തിരുവനന്തപുരം കല്ലമ്പലത്ത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തു. പി.എഫ്.ഐ മുദ്രാവാക്യം മുഴക്കിയതിനാണ് കേസെടുത്തത്. പി.എഫ്.ഐ കൊടിമരത്തിനു സമീപമായിരുന്നു മുദ്രാവാക്യം മുഴക്കിയത്. കല്ലമ്പലം സ്വദേശികളായ നസീം, മുഹമ്മദ് സലിം എന്നിവർക്കെതിരെയാണ് കലമ്പലം പൊലീസ് കേസെടുത്തത്.

അഞ്ച് വർഷത്തേയ്ക്ക് നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒക്ടോബർ 20 വരെയാണ് റിമാൻഡ് കാലാവധി. കൊച്ചി എൻഐഎ പ്രത്യേക കോടതിയാണ് അബ്ദുൽ സത്താറിനെ റിമാൻഡ് ചെയ്തത്.

Read Also: പോപ്പുലർ ഫ്രണ്ട് നിരോധനം; ഡൽഹിയിൽ വൻ സുരക്ഷ,17 സംസ്ഥാനങ്ങളിൽ ജാഗ്രത നിർദേശം

പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമ സംഭവങ്ങളിൽ അബ്ദുൾ സത്താറിനെ കേരളത്തിലെ മുഴുവൻ കേസുകളിലും പ്രതിയാക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. പിഎഫ്‌ഐ ഹർത്താലുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിർദേശം. ഹർത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങളിൽ ഉണ്ടായ നഷ്ടപരിഹാരത്തുക കെട്ടിവച്ചാൽ മാത്രം പ്രതികൾക്ക് ജാമ്യം നൽകിയാൽ മതി. അല്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടൽ അടക്കമുള്ള നടപടികൾ സ്വീകരിക്കും. ഇക്കാര്യം സംബന്ധിച്ച് എല്ലാ മജിസ്‌ട്രേറ്റ് കോടതികൾക്കും നിർദേശം നൽകുമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ഹർത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങളുടെ പേരിൽ കെഎസ്ആർടിസിയും സർക്കാരും ആവശ്യപ്പെട്ട നഷ്ടപരിഹാരമായ 5 കോടി 20 ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കാനും ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്. എതിർകക്ഷികളായ പോപ്പുലർ ഫ്രണ്ടും പിഎഫ്ഐ സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താറുമാണ് തുക കെട്ടിവയ്ക്കേണ്ടത്. രണ്ടാഴ്ചയ്ക്കകം തുക കെട്ടിവയ്ക്കണമെന്നും ഡിവിഷൻ ബെ‍ഞ്ച് ഉത്തരവിട്ടു.

Story Highlights: Popular Front Hartal; Raid in Pathanamthitta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here