Advertisement

വൈഷ്ണവി വിഗ്രഹം അലങ്കരിച്ചത് സ്വര്‍ണാഭരണങ്ങളും നോട്ടുകെട്ടുകളും കൊണ്ട്; വിശാഖപട്ടണത്തുനിന്ന് അപൂര്‍വമായ ദുര്‍ഗാ പൂജ കാഴ്ച

October 3, 2022
Google News 3 minutes Read

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലെ 135 വര്‍ഷം പഴക്കമുളള ദേവീ ക്ഷേത്രത്തില്‍ വൈഷ്ണവി വിഗ്രഹം അലങ്കരിച്ചത് സ്വര്‍ണാഭരണങ്ങളും നോട്ടുകെട്ടുകളും കൊണ്ട്. ആകെ എട്ട് കോടി മൂല്യമുള്ള സ്വര്‍ണാഭരണങ്ങളും പണവും കൊണ്ടാണ് നവരാത്രി ഉത്സവത്തിന്റെ ഭാഗമായി വിഗ്രഹം അലങ്കരിച്ചത്. ഇത് ഭക്തരില്‍ നിന്നും സമാഹരിച്ചതാണെന്നും ആഘോഷങ്ങള്‍ കഴിഞ്ഞാല്‍ ആഭരണങ്ങളും പണവും ഉടമസ്ഥര്‍ക്ക് തന്നെ തിരിച്ചുകൊടുക്കുമെന്നും ക്ഷേത്ര കമ്മിറ്റി അറിയിച്ചു. ഈ പണം ക്ഷേത്ര ട്രസ്റ്റിലേക്ക് എടുക്കില്ലെന്നും ക്ഷേത്ര കമ്മിറ്റി വ്യക്തമാക്കി. (visakhapatnam temple decorated with notes and gold ornaments)

കൊല്‍ക്കത്ത, മുംബൈ, വിശാഖപട്ടണം തുടങ്ങി എല്ലാ നഗരങ്ങളിലും വിപുലമായി ദുര്‍ഗാപൂജയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ നടന്നു. ദുര്‍ഗാഷ്ടമി നാളില്‍ വിദ്യാര്‍ത്ഥികള്‍ പാഠപുസ്തകങ്ങളും തൊഴിലാളികള്‍ പണിയായുധങ്ങളും മറ്റും ഭക്തിയോടെ പൂജ വയ്ക്കാറുണ്ട്.

Read Also: അട്ടിമറി അഭ്യൂഹങ്ങള്‍ക്കിടയില്‍ ചൈനയില്‍ ഷീ ജിന്‍പിംഗ് ശരിക്കും ചെയ്തതെന്ത്?

അശ്വിനി മാസത്തിലാണ് നവരാത്രി പൂജ നടക്കുന്നത്. ഒന്‍പത് ദിവസങ്ങളില്‍ ഒന്‍പത് ഭാവങ്ങളില്‍ പൂജ നടക്കും. പത്താം ദിവസം വിജയദശമിയാണ്. ഈ ദിവസം വിദ്യാരംഘത്തിന് ഉത്തമമാണെന്നാണ് വിശ്വാസം.

Story Highlights: Visakhapatnam temple decorated with notes and gold ornaments

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here