Advertisement

ദിവസവും മുടി കഴുകാൻ പാടില്ല എന്ന് പറയുന്നത് ശരിയോ ? ആഴ്ചയിൽ എത്ര തവണ മുടി കഴുകണം ?

October 5, 2022
Google News 2 minutes Read
how frequent you should shampoo your hair

ദിവസം കുളിക്കുന്ന ശീലമുള്ളവരാണ് പലരും. എന്നാൽ അടുത്തിടെയായി ദിവസവും ഒരു വ്യക്തി കുളിക്കാൻ പാടില്ലെന്നും അത് ചർമവും മുടിയും നശിക്കുന്നതിന് കാരണമാകുമെന്നുമുള്ള ഒരു സിദ്ധാന്തം വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് വ്യാജമാണെന്ന് ചർമരോഗ വിദഗ്ധയും ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറുമായ ഡോ.ഗുർവീൻ വരൈച് പറഞ്ഞു. ( how frequent you should shampoo your hair )

തലയോട്ടിയിൽ നിന്ന് അഴുക്ക് നീക്കം ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് പ്രധാനമാണ്. എല്ലാവരും ഒരേ രീതിയിൽ അല്ല മുടി കഴുകേണ്ടത്. ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന എണ്ണയുടെ അളവ്, ആക്ടിവിറ്റി ലെവൽ, കാലാവസ്ഥ എന്നിവയനുസരിച്ചാണ് മുടി കഴുകേണ്ടത്.

വരണ്ട തലയോട്ടിയുള്ളവർ

തലയോട്ടിയിലെ ചർമം വരണ്ടതാണെങ്കിൽ ആഴ്ചയിൽ രണ്ട് തവണ ഷാംപൂ ഉപയോഗിച്ച് മുടി കഴുകിയാൽ മതി. സൾഫേറ്റ് രഹിത ഷാംപൂകൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

Read Also: തിളങ്ങുന്ന മുടിക്ക് മാത്രമല്ല, ആരോഗ്യമുള്ള ചര്‍മ്മത്തിനായും ഉപയോഗിക്കാം; തേങ്ങാപ്പാലിന്റെ പ്രയോജനങ്ങള്‍

എണ്ണമയമുള്ള ചർമം

എണ്ണമയമുള്ള ചർമമുള്ളവർ ആഴ്ചയിൽ മൂന്ന് തവണ ഷാംപൂ ഉപയോഗിച്ച് മുടി കഴുകണം. വേനൽ കാലത്ത് ദിവസവും ഷാംപൂ ഉപയോഗിക്കുന്നിൽ തെറ്റില്ല. ഇത്തരക്കാർ സൾഫേറ്റ് അടങ്ങിയ ഷാംപൂ വേണം തെരഞ്ഞെടുക്കാൻ.

താരൻ ഉള്ളവർ

സാലിസിലിക് ആസിഡ് അടങ്ങിയ ഷാംപൂ കൊണ്ട് ഇടയ്ക്കിടെ മുടി കഴുകുകയാണ് ഇത്തരക്കാർ ചെയ്യേണ്ടത്.

എണ്ണമയമുള്ള ചർമം, പക്ഷേ വരണ്ട മുടിയുള്ളവർ

എണ്ണമയമുള്ളവരെ പോലെ തന്നെ ഇവർ ഷാംപൂ ചെയ്യണം. പക്ഷേ ഇത്തരക്കാർ ഷാംപൂവിന് മുൻപും ശേഷവും ഹെയർ മാസ്‌കുകൾ ഉപയോഗിക്കണം.

Story Highlights: how frequent you should shampoo your hair

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here