വീട് പണിതതിന്റെ കുടിശിക നൽകിയില്ല; തെങ്ങിന് മുകളിൽ കയറി ഭീഷണി മുഴക്കി കരാറുകാരൻ

തിരുവനന്തപുരത്ത് തെങ്ങിക് മുകളിൽ കയറി ഇരുന്ന് കരാറുകാരന്റെ ഭീഷണി. വീട് നിർമിച്ച് നൽകിയതിന്റെ കുടിശികയായ അഞ്ച് ലക്ഷം രൂപ നൽകുന്നില്ലെന്നാണ് പരാതി. പണം ലഭിക്കാതെ തെങ്ങിൽ നിന്ന് ഇറങ്ങില്ലെന്ന് സുരേഷ് ട്വന്റിഫോറിനോട് പറഞ്ഞു. ( contractor climbed coconut tree demanding money )
തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. വീട് നിർിച്ച് നൽകിയ പാലിയോട് സ്വദേശി സുരേഷാണ് ഭീഷണി മുഴക്കുന്നത്. അഞ്ച് ലക്ഷം രൂപയാണ് വീട്ടുകാർ തരാനുള്ളത്. ‘പൈസ ചോദിച്ചപ്പോൾ ഇവൻ പൊലീസിനോട് പരാതി പറഞ്ഞ്, പൊലീസിനെ വിട്ട് എന്നെ ചീത്ത വിളിപ്പിച്ചു. വീട് പണിക്കായി ഞാൻ വാങ്ങി വച്ച 2000 രൂപയുടെ അഞ്ച് ലോക്ക് അടിച്ച് പൊട്ടിച്ച്. എന്റെ പണിയായുധങ്ങൾ, പെയിന്റടിക്കാനുള്ള സാധനങ്ങളെല്ലാം എടുത്തു. അയൽ വീട്ടുകാരാണ് എന്റെ സാധനങ്ങളെടുത്ത കാര്യം പറഞ്ഞു തന്നത്’- സുരേഷ് പറഞ്ഞു.
Read Also: ആ സംഭവത്തിന് ശേഷം കെഎസ്ആർടിസി ബസുകളുടെ മുന്നിലും വാതിലുകൾ വന്നു, സ്ത്രീകളുടെ യാത്ര പിന്നിലുമായി; ഇന്നും മായാത്ത മുറിപ്പാടായി ഐങ്കൊമ്പ് ബസ് അപകടം
ഈ വീട്ടിൽ രാവിലെ പണം വാങ്ങാനാണ് വന്നത്. ഗുണ്ടകളെ വിട്ട് തന്നെ അക്രമിക്കുമെന്ന ഭയത്തിലാണ് തെങ്ങിന് മുകളിൽ കയറി ഇരിക്കുന്നത്. പണം ലഭിക്കാതെ തെങ്ങിൽ നിന്ന് ഇറങ്ങില്ലെന്നും സുരേഷ് ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: contractor climbed coconut tree demanding money
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!