Advertisement

‘വണ്ടി ഓടിക്കുമ്പോൾ ഉച്ചത്തിലുള്ള പാട്ട് വലിയ ബുദ്ധിമുട്ടാണ്’; വെളിപ്പെടുത്തലുകളുമായി ബസ് ഡ്രൈവർ

October 7, 2022
Google News 2 minutes Read
laser lights are headache says tourist bus driver

സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകളിൽ നടക്കുന്ന നിയമലംഘനങ്ങളെ കുറിച്ച് വെളിപ്പെടുത്തലുമായി ഡ്രൈവർ. യാത്രക്കാരെ ആകർഷിക്കാനായി ഉപയോഗിക്കുന്ന ലൈറ്റുകളും ശബ്ദ സംവിധാനങ്ങളും അശ്രദ്ധമായ ഡ്രൈവിങ്ങിന് കാരണമാകുന്നു. ഉടമകളുടെ നിർബന്ധത്തിന് വഴങ്ങി തുടർച്ചയായി ഉറക്കമില്ലാതെ ബസ് ഓടിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തുകയാണെന്ന് ഡ്രൈവർ 24 നോട്. മോട്ടോർവാഹന വകുപ്പ് ഇതിനെതിരെ കണ്ണടയ്ക്കുകയാണെന്നും ഡ്രൈവർ വെളിപ്പെടുത്തുന്നു. ട്വന്റിഫോർ അന്വേഷണം.

നിയമം അനുശാസിക്കുന്ന യാതൊരു സുരക്ഷാമനദണ്ഡങ്ങളും പാലിക്കാതെയാണ് മിക്ക ബസുകളും സർവ്വീസ് നടത്തുന്നത്.ക്ഷീണം വരുമ്പോൾ ഡ്രൈവർമാർക്ക് വിശ്രമിക്കാനുളള ഡ്രൈവർ ക്യാബിനോ,രണ്ട് ഡ്രൈവറെന്ന നിബന്ധനയോ ഒന്നും ഇപ്പോൾ പാലിക്കപ്പെടുന്നില്ല.ബസിലെ അനാവശ്യ ലൈറ്റുകളും ശബ്ദസംവിധാനവും ഡ്രൈവർമാരുടെ ശ്രദ്ധയെ പൂർണ്ണമായി വഴിതെറ്റിക്കുന്നതാണ്.

‘വണ്ടി ഓടിച്ചുകൊണ്ടിരിക്കുമ്പോൾ ശരിക്കും ഈ ഉച്ചത്തിലുള്ള ശബ്ദം വലിയ ബുദ്ധിമുട്ടാണ്. ലോംഗ് യാത്രകളിൽ ഡ്രൈവർക്ക് കിടക്കാൻ ഒരു ക്യാബിൻ ഉണ്ടായിരുന്നു. ഇപ്പോൾ അത് വെട്ടിച്ചുരുക്കി സൗണ്ട് സിസ്റ്റമാണ് കയറ്റിയിരിക്കുന്നത്. കിടക്കാൻ പോലും സാധിക്കില്ല ഇപ്പോൾ ബസിൽ’ – ഡ്രൈവർ വെളിപ്പെടുത്തി

Read Also: ആ സംഭവത്തിന് ശേഷം കെഎസ്ആർടിസി ബസുകളുടെ മുന്നിലും വാതിലുകൾ വന്നു, സ്ത്രീകളുടെ യാത്ര പിന്നിലുമായി; ഇന്നും മായാത്ത മുറിപ്പാടായി ഐങ്കൊമ്പ് ബസ് അപകടം

ഒന്നിന് പുറമേ ഒന്നായി കൂടുതൽ ട്രിപ്പുകൾ ഏറ്റെടുക്കാനുളള സമ്മർ്ദ്ദവും നേരിടുന്നുണ്ടെന്ന് ഡ്രൈവറുടെ വെളിപ്പെടുത്തൽ. ‘ചിലപ്പോൾ ഹൗജരാബാദും മൈസൂരുമെല്ലാം ഓടി തിരിച്ചെത്തുമ്പോഴായിരിക്കും മാനേജർ പറയുന്നത് അടുത്ത ഓട്ടം ഉണ്ടെന്ന്. ചിലപ്പോഴൊക്കെ വയ്യാതാകും. പക്ഷേ പോയേ പറ്റൂ’- ഡ്രൈവർ പറയുന്നു.

ഇന്നലെ അപകടം നടന്ന ലൂമിനസ് അസുര ബസിൽ മാത്രം 18ഓളം നിയമംലംഘിച്ചുളള എക്സ്ട്രാ ഫിറ്റിംഗുകളാണ് മോട്ടോർ വാഹനവകുപ്പ് കണ്ടെത്തിയത്.

ഡ്രൈവർമാരുടെ ശ്രദ്ധതിരിക്കുന്ന വിനോദോപാതികൾക്കെതിരെ ശക്തമായ നിയമതടസം നിലനിൽക്കുമ്പോഴാണ് നിരത്തുകളിലെ ഈ തന്നിഷ്ടമെന്ന് ഓർക്കണം

Story Highlights: laser lights are headache says tourist bus driver

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here