Advertisement

സിൽവർ ലൈൻ സാമൂഹികാഘാത പഠനം; പഴയ ഏജൻസികളെ തന്നെ ഏൽപ്പിക്കുന്നതിൽ മന്ത്രിസഭയുടെ അനുമതി അഭികാമ്യമെന്ന് നിയമ വകുപ്പ്

October 7, 2022
Google News 2 minutes Read

സിൽവർ ലൈൻ സാമൂഹികാഘാത പഠനത്തിൽ പഴയ ഏജൻസികളെ തന്നെ ഏൽപ്പിക്കുന്നതിൽ മന്ത്രിസഭയുടെ അനുമതി അഭികാമ്യമെന്ന് നിയമ വകുപ്പ്. പഠനം പൂർത്തിയാക്കാൻ കാലാവധി കഴിഞ്ഞ ആറ് ഏജൻസികളെ ഏൽപ്പിക്കുന്നതിൽ നടപടി പുരോഗമിക്കുന്നു.

ഇതിൽ നിയമപ്രശ്നമില്ലെന്ന് എജി നിയമപോദേശം നൽകിയിരുന്നു. പിന്നാലെ മുഖ്യമന്ത്രിയും അനുമതി നൽകി. തുടർന്നാണ് നിയമവകുപ്പിന്റെ നിർദേശം. സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജൻസികളുടെ കാലാവധി പുതുക്കി നൽകുന്നതിനുള്ള തീരുമാനം അടുത്ത് ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും. മഞ്ഞ കുറ്റികൾക്ക് പകരം ജിയോ ടാഗിംഗ് വഴി അതിരടയാളമിടുന്നതിന് തീരുമാനിച്ചെങ്കിലും എതിര്‍പ്പ് വന്നാൽ എന്ത് ചെയ്യുമെന്ന ചോദ്യം കെ റെയിലിനേയും സര്‍ക്കാരിനേയും കുഴക്കുന്നുണ്ട്. ഭൂവുടമകളെ വിശ്വാസത്തിലെത്ത് മുന്നോട്ട് പോകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

Read Also: ആ സംഭവത്തിന് ശേഷം കെഎസ്ആർടിസി ബസുകളുടെ മുന്നിലും വാതിലുകൾ വന്നു, സ്ത്രീകളുടെ യാത്ര പിന്നിലുമായി; ഇന്നും മായാത്ത മുറിപ്പാടായി ഐങ്കൊമ്പ് ബസ് അപകടം

അതേസമയം, സിൽവർ ലൈൻ സ്ഥലമെടുപ്പുമായി സർക്കാർ മുന്നോട്ട്. പുതിയതായി സൃഷ്ടിച്ച തസ്തികകൾ തുടരാൻ ഉത്തരവിറക്കി. എറണാകുളം സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫിസിലെ ഏഴ് തസ്തികകൾ തുടരും. പതിനൊന്ന് ജില്ലകളിലെ സ്പെഷ്യൽ തഹസീൽദാർ ഓഫിസുകളിലെ 18 തസ്തികകളും തുടരാൻ ഉത്തരവ്. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനാണ് തസ്തികകൾ സൃഷ്ടിച്ചത്. 2022 ഓഗസ്റ്റ് മുതൽ ഒരു വർഷത്തേക്കാണ് കാലാവധി നീട്ടിയത്.

Read Also: സിൽവർ ലൈൻ: സ്ഥലമെടുപ്പുമായി സർക്കാർ മുന്നോട്ട്

മെയ് പകുതിയോടെ നിര്‍ത്തിയ സര്‍വെ നടപടികൾ വീണ്ടും തുടങ്ങാനും തീരുമാനമായിട്ടുണ്ട്. മുടങ്ങിപ്പോയെന്നും പ്രതിഷേധം കനത്തപ്പോൾ പിൻമാറിയെന്നും ആക്ഷേപങ്ങൾക്കിടെയാണ് സിൽവര്‍ ലൈൻ പദ്ധതിയുമായി മുന്നോട്ട് തന്നെയെന്ന സൂചന സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് വരുന്നത്. സാമൂഹികാഘാത പഠനം പുനരാരംഭിക്കാനുള്ള നടപടികൾ മന്ത്രിസഭാ യോഗം പരിഗണിക്കാനിരിക്കെയാണ് ഭൂമി ഏറ്റെടുക്കലിന് ചുമതലപ്പെടുത്തിയ റവന്യു ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. മുൻകാല പ്രാബല്യത്തോടെ ഒരു വര്‍ഷത്തേക്കാണ് കാലാവധി നീട്ടിയത്. തുടർ നടപടിയിലേക്ക് നീങ്ങുമ്പോഴും താഴെ തട്ടിൽ പ്രതിഷേധം വീണ്ടും ശക്തമാകുമോ എന്ന ആശങ്കയും സർക്കാറിനുണ്ട്. മാത്രമല്ല കേന്ദ്രം ഇതുവരെ അനുകൂല നിലപാട് എടുത്തിട്ടുമില്ല.

Story Highlights: Silver Line Social Impact Study agencies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here